[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഈ സിനിമയ്ക്ക് ഷൈൻ ടോമിനും ബാലു വർഗീസിനും അവാർഡ് ഉറപ്പ്; വിചിത്രം കണ്ട് ത്രില്ലടിച്ച പ്രേക്ഷകരുടെ പ്രതികരണം കാണാം

ഇന്നലെ മലയാള സിനിമ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രങ്ങളിലൊന്നാണ് പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോ നായകനായി എത്തിയ വിചിത്രം. ഒരു ഹൊറർ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് നിഖില്‍ രവീന്ദ്രൻ, സംവിധാനം ചെയ്തിരിക്കുന്നത് അച്ചു വിജയൻ എന്നിവരാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്നലെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ഇതിന്റെ തിരക്കഥക്കും അവതരണ ശൈലിക്കുമെല്ലാം പ്രേക്ഷകർ കയ്യടി നൽകുന്നുണ്ട്. അതുപോലെ തന്നെ ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ ഇതിൽ നടത്തിയ പ്രകടനത്തിനും വലിയ അഭിനന്ദനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിലെ പ്രകടനത്തിന് ഇവർക്കു രണ്ട് പേർക്കും അവാർഡ് ഉറപ്പാണെന്നും പ്രേക്ഷകർ പറയുന്നു. ആദ്യാവസാനം പ്രേക്ഷകരെ ഏറെ ആകാംഷയോടെ മുഴുകിയിരിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

കനി കുസൃതി, ലാല്‍, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ വേഷമിട്ട ഈ ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിലാണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. ജാസ്മിൻ എന്ന അമ്മയും അവരുടെ 5 മക്കളും, ആ കുടുംബം നേരിടുന്ന പ്രതിസന്ധികളും ആണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്നത്, ഇതിൽ ജാക്സൺ എന്ന കഥാപാത്രത്തിനാണ് ഷൈൻ ടോം ചാക്കോ ജീവൻ പകർന്നിരിക്കുന്നത്. അർജുൻ ബാലകൃഷ്ണൻ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജുബൈർ മുഹമ്മദാണ്. സംവിധായകൻ അച്ചു വിജയൻ തന്നെയാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.