മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മോൺസ്റ്റർ. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ഒരു ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ ഏക ഗാനമാണ് ഇതെന്നാണ് സൂചന. ഗാനങ്ങൾക്ക് പ്രാധാന്യം ഇല്ലാത്തത് കൊണ്ട് തന്നെ വളരെ ചെറിയൊരു ഗാനമായാണ് ഇതൊരുക്കിയിരിക്കുന്നത്. പഞ്ചാബി സ്റ്റൈലിൽ നൃത്തം ചെയ്യുന്ന മോഹൻലാൽ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. മോഹൻലാലിന്റെ രസകരമായ നൃത്തച്ചുവടുകൾ നിറഞ്ഞ ഈ ഗാനരംഗത്തിൽ സുദേവ് നായർ, ഹണി റോസ്, ലക്ഷ്മി മാഞ്ചു, ഒരു ബാലതാരം എന്നിവരും അഭിനയിക്കുന്നുണ്ട്. ഗൂമ് ഗൂമ് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് തനിഷ്‌ക് നാബർ, ഹരിനാരായണൻ എന്നിവരാണ്. അലി കുലി മിർസ, പ്രകാശ് ബാബു, സിയാ ഉൾ ഹഖ് എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ദീപക് ദേവാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആറ് വർഷങ്ങൾക്കു ശേഷം മോഹൻലാൽ- വൈശാഖ്- ഉദയകൃഷ്ണ ടീം ഒന്നിച്ച ഈ ചിത്രം ഒക്ടോബർ ഇരുപത്തിയൊന്നിനാണ് റിലീസ് ചെയ്യുക. ലക്കി സിങ് എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, കോട്ടയം രമേശ്, സുദേവ് നായർ, ഹണി റോസ്, ഗണേഷ് കുമാർ, സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ലെന, ഇടവേള ബാബു തുടങ്ങി ഒരുപിടി പ്രശസ്ത താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദാണ്. സതീഷ് കുറുപ്പാണ് ഇതിന്റെ ക്യാമറാമാൻ.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.