[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രഭാസിനും കെ ജി എഫ് സംവിധായകനുമൊപ്പം പൃഥ്വിരാജ്; വരദരാജ മന്നാരായി താരം

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ കെ ജി എഫ് സീരിസ് സംവിധാനം ചെയ്ത പ്രശാന്ത് നീൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സലാർ. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കെ ജി എഫിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ്. ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന സലാറിൽ അതിഥി താരമായി പൃഥ്വിരാജ് സുകുമാരനും എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ അത് ഒഫീഷ്യലായി തന്നെ പുറത്ത് വിട്ട് കൊണ്ട്, ഈ ചിത്രത്തിലെ പൃഥ്വിരാജ് സുകുമാന്റെ ലുക്ക് ഉൾപ്പെടെ റീലീസ്സ് ചെയ്തിരിക്കുകയാണ് സലാർ ടീം. വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഇതിൽ അഭിനയിക്കുന്നത്. നാല്പതാം ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിരാജ് സുകുമാരന് ആശംസകൾ നൽകിക്കൊണ്ടാണ് അവർ ഈ പോസ്റ്റർ റിലീസ് ചെയ്‌തിരിക്കുന്നത്. സലാർ കൂടാതെ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ടൈസൺ എന്ന ചിത്രത്തിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.

പൃഥ്വിരാജ് സുകുമാരൻ തന്നെ സംവിധാനവും ചെയുന്ന ടൈസൺ രചിച്ചത് മുരളി ഗോപിയാണ്. അടുത്ത വർഷം സെപ്റ്റംബർ 28നാണ് സലാർ പ്രേക്ഷകരുടെ മുന്നിലെത്തുക എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രശസ്ത തെന്നിന്ത്യൻ നായികയായ ശ്രുതി ഹാസൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം കന്നഡ, തെലുങ്കു ഭാഷകളിൽ ഒരേ സമയമാണ് ഷൂട്ട് ചെയ്യുന്നത്. സലാർ എന്ന ടൈറ്റിൽ വേഷത്തിൽ പ്രഭാസ് എത്തുമ്പോൾ, ആദ്യ എന്നാണ് ഇതിൽ ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രേയ റെഡ്‌ഡി എന്നിവരും വേഷമിടുന്നു. കെ ജി എഫ് സംഗീത സംവിധായകൻ രവി ബസ്‌റൂർ തന്നെ സംഗീത സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കുന്നത് ഭുവൻ ഗൗഡയാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.