[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സ്റ്റൈലിഷ് മേക്കോവറിൽ 96 ഫെയിം ഗൗരി കിഷൻ; വീഡിയോ കാണാം

96 എന്ന ട്രെൻഡ് സെറ്റർ തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ജനപ്രിയയായി മാറിയ നടിയാണ് മലയാളിയായ ഗൗരി കിഷൻ. വിജയ് സേതുപതി- തൃഷ ടീം ഒന്നിച്ച ഈ ചിത്രത്തിൽ തൃഷയുടെ ചെറുപ്പകാലമാണ് ഗൗരി കിഷൻ അവതരിപ്പിച്ചത്. ആ ചിത്രത്തിന് ശേഷം മലയാളത്തിൽ നായികാ വേഷം വരെ ചെയ്ത് ഈ നടി കയ്യടി നേടി. യുവ താരം സണ്ണി വെയ്ൻ നായകനായ അനുഗഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെയാണ് ഗൗരി കിഷൻ മലയാള സിനിമയിലെ പുതിയ നായികാ താരമായി അരങ്ങേറ്റം കുറിച്ചത്. 96 നു ശേഷം മാർഗം കളി എന്ന ചിത്രത്തിലൂടെയാണ് ഗൗരി കിഷൻ മലയാളത്തിൽ എത്തിയത്. പിന്നീട് 96 ന്റെ തെലുങ്ക് റീമേക്കിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ച ഗൗരി, ദളപതി വിജയ്‌ക്കൊപ്പം ചെയ്ത മാസ്റ്റർ, ധനുഷ് ചിത്രം കർണ്ണൻ എന്നിവയിലൂടെ കൂടുതൽ പോപ്പുലറായി മാറി.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടി ഫിറ്റ്നസ് സൂക്ഷിക്കുന്നതിലും അതീവ ശ്രദ്ധാലുവാണ്. ഏതായാലും ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത് ഗൗരി കിഷന്റെ സ്റ്റൈലിഷ് മേക്കോവറാണ്. മോഡേൺ വസ്ത്രത്തിൽ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന തന്റെ വീഡിയോ ഗൗരി തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പങ്ക് വെച്ചത്. ഇതിന് മുൻപ് തന്റെ വർക്ക് ഔട്ട് വീഡിയോ ഗൗരി പങ്ക് വെച്ചതും വൈറലായി മാറിയിരുന്നു. പുത്തൻ പുതു കാലേയ് വിടിയാത്ത എന്ന തമിഴ് ആന്തോളജി സീരിസിലെ മുഗകവാസ മുത്തം എന്ന ഭാഗത്തിൽ കുയിലി എന്ന കഥാപാത്രമായി അഭിനയിച്ചും കയ്യടി നേടിയ ഈ നടി അതിന് ശേഷം ശ്രീദേവി ശോഭൻ ബാബു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടു. അനുരാഗം എന്ന മലയാള ചിത്രവും ബിഗിനിംഗ് എന്ന തമിഴ് ചിത്രവും ഗൗരി അഭിനയിച്ച് ഇനി പുറത്ത് വരാനുണ്ട്. മ്യൂസിക് വീഡിയോകളിലും അഭിനയിക്കാറുള്ള ഗൗരി പേപ്പർ റോക്കറ്റ് എന്ന വെബ് സീരിസിലും ഈ വർഷം വേഷമിട്ടു.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.