ഇന്ന് നാല്പതാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന് ആശംസകളുമായി ഒരു പുതിയ മോഷൻ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ് ചെയ്യാൻ പോകുന്ന അടുത്ത ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. കാളിയൻ എന്ന ചിത്രമാണ് പൃഥ്വിരാജ് വൈകാതെ ചെയ്യാൻ പോകുന്നത്. അതിന്റെ ഒരു ഗംഭീര പോസ്റ്ററാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഒരു കുതിരപ്പുറത്ത്, യോദ്ധാവിന്റെ വേഷത്തിൽ ഒരു മലമുകളിൽ പൃഥ്വിരാജ് നിൽക്കുന്ന പോസ്റ്ററാണ് വന്നിരിക്കുന്നത്. ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം ഈ വർഷം അവസാനം ഷൂട്ടിംഗ് ആരംഭിക്കും. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം, വേണാട് ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും, ആത്മ മിത്രം കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് പറയാൻ പോകുന്നത്.
മാധ്യമപ്രവര്‍ത്തകനായ ബി ടി അനില്‍ കുമാര്‍ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കുക. കെ ജി എഫ് സീരീസിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായ സംഗീത സംവിധായകൻ രവി ബസ്‌റൂർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുക. ബംഗ്ലാന്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ നിർവഹിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സുജിത് വാസുദേവ് ആണ്. ജയൻ നമ്പ്യാർ ഒരുക്കാൻ പോകുന്ന വിലായത് ബുദ്ധയാണ് പൃഥ്വിരാജ് ഉടനെ ചെയ്യുന്ന ചിത്രം. അത് പൂർത്തിയാക്കി അദ്ദേഹം കാളിയനിൽ ജോയിൻ ചെയ്യുമെന്നാണ് വാർത്തകൾ പറയുന്നത്. അതിനു ശേഷമാണു മോഹൻലാൽ നായകനായ എംപുരാന്റെ സംവിധാനത്തിലേക്ക് പൃഥ്വിരാജ് കടക്കുക. പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് കാളിയൻ.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.