തെലുങ്കിൽ നിന്ന് പുറത്ത് വരുന്ന ഏറ്റവും പുതിയ മാസ്സ് മസാല എന്റെർറ്റൈനെർ ചിത്രങ്ങളിലൊന്നാണ് തീസ് മാർ ഖാൻ. യുവ താരം ആദി നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കിടിലൻ ആക്ഷൻ, നായികയായ പായൽ രാജ്പുത്തിന്റെ ഗ്ലാമർ പ്രദർശനം എന്നിവയാണ് ഈ ടീസറിന്റെ ഹൈലൈറ്റ്. ജൂൺ പതിനെട്ടിന് പുറത്തു വന്ന ഈ ടീസർ ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു. ചിത്രത്തിന് മേലുള്ള ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്ന തരത്തിലാണ് ഈ ടീസർ ഒരുക്കിയിരിക്കുന്നത്. വിഷൻ സിനിമാസിന്റെ ബാനറിൽ നാഗം തിരുപ്പതി റെഡ്‌ഡി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കല്യാൺജി ഗോഗ്‌നയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സായി കാർത്തിക് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ആദി, പായൽ എന്നിവർക്ക് പുറമെ, മലയാളി താരം ഷംന കാസിം, സുനിൽ, കബീർ സിങ്, അനൂപ് സിങ് താക്കൂർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നു. ആദിത്യ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ടീസറിന് ഇതിനോടകം 22 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. സ്ടുടെന്റ്റ്, റൗഡി, പോലീസ് എന്നാണ് തീസ് മാർ ഖാൻ എന്ന ഈ ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. നാടകം എന്ന ചിത്രം സംവിധാനം ചെയ്തു ശ്രദ്ധ നേടിയ ആളാണ് ഈ ചിത്രത്തിന്റെ സംവിധായകനായ കല്യാൺജി ഗോഗ്‌ന. ഏതായാലും മാസ്സ് പോലീസ് വേഷത്തിൽ ആദിയെത്തുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു സിനിമ കൂടിയാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.