[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഈ ബ്രാക്കറ്റിൽ ഇപ്പോൾ നമ്മൾ മാത്രമല്ലെ ഉള്ളു; വൈറലായി ഉല്ലാസം വീഡിയോ

യുവ താരം ഷെയിൻ നിഗം തന്റെ കരിയറിൽ ഒരു ഹിറ്റ് കൂടി നേടുന്ന കാഴ്ചയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ഷെയിൻ നിഗം ചിത്രമായ ഉല്ലാസം യുവ പ്രേക്ഷകരുടെ പിന്തുണയോടെ വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്‌. കേരളത്തിലെ യുവ പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുത്തു എന്ന് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉല്ലാസത്തിനു തീയേറ്ററുകളിൽ നിന്ന് ലഭിച്ച പ്രേക്ഷക പിന്തുണ നമ്മുക്ക് കാണിച്ചു തരുന്നത്. നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്‌ത ഈ റൊമാന്റിക് ഫൺ എന്റെർറ്റൈനെർ ചിത്രത്തിന്റെ ഒരു പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഷെയിൻ നിഗം തന്നെയാണ് ഈ ചിത്രത്തിലെ ഒരു മനോഹരമായ രംഗം പ്രേക്ഷകർക്കായി പങ്കുവെച്ചത്. നായികയുടെ മുഖം കൈകൾ കൊണ്ടുണ്ടാക്കിയ ഒരു ബ്രാക്കറ്റിലൂടെ നോക്കുന്ന നായകൻ, അതിനെ കുറിച്ച് വിശദീകരിക്കുന്ന രംഗമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

https://fb.watch/e2eVn-h-WQ/

ഈ ബ്രാക്കറ്റിൽ ഇപ്പോൾ നമ്മൾ മാത്രമല്ലേയുള്ളു എന്ന ഷെയിൻ നിഗം കഥാപാത്രത്തിനെ ഡയലോഗ് പ്രേക്ഷകർ ഏറ്റെടുക്കുന്നുണ്ട്. രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവരാണ്. ഷെയിൻ നിഗമിനൊപ്പം തന്നെ നായികാ വേഷം ചെയ്ത പവിത്ര ലക്ഷ്മിയും അഭിനന്ദനം അർഹിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. കോമഡി, പ്രണയം, വൈകാരിക മുഹൂർത്തങ്ങൾ, ഗാനങ്ങൾ എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈനറാണ് ഉല്ലാസം. പ്രവീൺ ബാലകൃഷ്ണൻ രചിച്ച ഈ ചിത്രത്തിന് ഗാനങ്ങളൊരുക്കിയത്‌ ഷാൻ റഹ്മാനും, പശ്‌ചാത്തല സംഗീതമൊരുക്കിയത് ഗോപി സുന്ദറുമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.