മാസ്റ്റർ ഡയറക്ടർ മണി രത്‌നത്തിന്റെ സ്വപ്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യം ഭാഗം വരുന്ന സെപ്റ്റംബർ മുപ്പതിന് റിലീസ് ചെയ്യും. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായകനായി എത്തുന്ന ചിയാൻ വിക്രമിന്റെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ചോള സാമ്രാജ്യത്തിന്റെ കിരീടാവകാശിയായ, ശത്രുക്കളെ വിറപ്പിക്കുന്ന യോദ്ധാവായ, ആദിത്യ കരികാലനായാണ് വിക്രം ഈ ചിത്രത്തിലഭിനയിച്ചിരിക്കുന്നതു. ഗംഭീരമായി ഒരുക്കിയിരിക്കുന്ന ഈ ക്യാരക്ടർ പോസ്റ്റർ റിലീസായ നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോ 125 കോടി രൂപയ്ക്കാണ് നേടിയത്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ഈ നോവലിനെ അടിസ്ഥാനമാക്കി സംവിധായകൻ മണി രത്നതോടൊപ്പം ചേർന്ന് ഇളങ്കോ കുമാരവേലാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവർ ചേർന്ന് അഞ്ഞൂറ് കോടിയോളം മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് എ ആർ റഹ്മാനും ക്യാമറ ചലിപ്പിച്ചത് രവി വർമ്മനുമാണ്. ശ്രീകർ പ്രസാദാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. വമ്പൻ താരനിരയാണ് പൊന്നിയിൻ സെൽവനിൽ അണിനിരന്നിരിക്കുന്നത്. വിക്രം കൂടാതെ, ഐശ്വര്യ റായ്, ജയം രവി, കാർത്തി, തൃഷ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും വേഷമിട്ടിരിക്കുന്നു.
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…
ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…
This website uses cookies.