സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ അജഗജാന്തരം എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ക്രിസ്മസ് റിലീസുകളിൽ ഏറ്റവും വലിയ വിജയമാണ് ഈ ചിത്രം നേടിക്കൊണ്ടിരിക്കുന്നതു. ആദ്യ ഷോ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം യുവ പ്രേക്ഷകരുടെ പിന്തുണയോടെയാണ് മുന്നേറ്റം നടത്തുന്നത്. ആദ്യാവസാനം ഒരു പക്കാ അടിപ്പടം ആയി ഒരുക്കിയ ഈ ചിത്രം ഇതിലെ സംഘട്ടന രംഗങ്ങളിലെ മികവ് കൊണ്ടാണ് ഏറെ കയ്യടി നേടിയെടുക്കുന്നത്. ടിനു പാപ്പച്ചന്റെ മേക്കിങ്ങും, ആന്റണി വർഗീസ്, അർജുൻ അശോകൻ, കിച്ചു ടെല്ലസ് എന്നിവരുടെ സംഘട്ടനവും പ്രേക്ഷകരെ ത്രസിപ്പിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ കൂടി പുറത്തു വാനിരിക്കുകയാണ്. ഈ ചിത്രത്തിലെ കിടിലൻ സീനുകൾ എങ്ങനെയാണു ഒരുക്കിയത് എന്നാണ് ഈ മേക്കിങ് വീഡിയോയിൽ കൂടി കാണിച്ചു തരുന്നത്.
മുകളിൽ പറഞ്ഞവരെ കൂടാതെ ലുക്മാൻ, സുധി കോപ്പ, വിനീത് വിശ്വം, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, ടിറ്റോ വിൽസൺ, ബിട്ടോ ഡേവിസ് സിനോജ് വർഗീസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആദ്യാവസാനം ഒരു ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയിരിക്കുന്ന ആദ്യ മലയാള ചിത്രമായ അജഗജാന്തരം രചിച്ചിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിന്റോ ജോർജ്, സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.