[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദിലീപ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം; തുറന്നു പറഞ്ഞു താരം.!

മലയാള സിനിമയിലെ ജനപ്രയ നായകൻ ദിലീപ് ഇപ്പോൾ തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥന്റെ പ്രൊമോഷന്റെ തിരക്കിലാണ്. ഡിസ്‌നി ഹോട്ട് സ്റ്റാർ റിലീസ് ആയി ഡിസംബർ മുപ്പത്തിയൊന്നിന് എത്തുന്ന ഈ ചിത്രം നാദിർഷ ആണ് സംവിധാനം ചെയ്തത്. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലെ കേശു എന്നാണ് സൂചന. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവയൊക്കെ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. മാത്രമല്ല, ഇതിലെ ദിലീപിന്റെ ഗെറ്റപ്പും വൈറൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ ഓൺലൂകേർസ് മീഡിയയുമായി നടന്ന അഭിമുഖത്തിൽ ദിലീപ് തുറന്നു പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. കുറച്ചു നാൾ മുൻപ് സോഷ്യൽ മീഡിയയിൽ പടർന്ന ഒരു വാർത്ത ആയിരുന്നു മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനാവുന്ന ചിത്രത്തിലൂടെ ദിലീപ് സംവിധായകന്റെ വേഷം അണിയുകയാണ് എന്ന്.

പ്രശസ്ത നടനും പ്രൊഡക്ഷൻ കോൺട്രോളറുമായ നന്ദു പൊതുവാൾ ആണ് ഈ ചിത്രം രചിക്കുന്നത് എന്നും വാർത്തകൾ വന്നിരുന്നു. അതിന്റെ സത്യാവസ്ഥ ആണ് ദിലീപ് പറയുന്നത്. അങ്ങനെയൊരു വാർത്ത താനും കേട്ടു എന്നും, പക്ഷെ അതിൽ സത്യമില്ല എന്നും ദിലീപ് പറയുന്നു. ഇപ്പോൾ അഭിനയത്തിൽ തന്നെ ശ്രദ്ധിച്ചു മുന്നോട്ടു പോകാൻ ആണ് താല്പര്യം എന്നും കൂടെയുള്ള എല്ലാവരും സംവിധായകർ ആയതു കൊണ്ട് തന്നെ അവർ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആണ് താല്പര്യം എന്നും ദിലീപ് പറയുന്നു. സംവിധായകൻ കമലിന്റെ സഹായി ആയാണ് ദിലീപ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. വിഷ്ണുലോകം എന്ന മോഹൻലാൽ ചിത്രത്തിലാണ് ദിലീപ് ആദ്യമായി ജോലി ചെയ്തത്. ലാലേട്ടന്റെ മുഖത്തിന് മുന്നിൽ ക്ലാപ് അടിച്ചു കൊണ്ടാണ് താൻ സിനിമാ ജീവിതം ആരംഭിച്ചത് എന്നും, അന്ന് മുതൽ ഉള്ള സ്നേഹവും സൗഹൃദവുമാണ് ലാലേട്ടനുമായി ഉള്ളതെന്നും ദിലീപ് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.