ഇന്ന് മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് വിനീത് ശ്രീനിവാസൻ. അതിനൊപ്പം നടനും ഗായകനും രചയിതാവും നിർമ്മാതാവുമൊക്കെയാണ് വിനീത്. നടനും സംവിധായകനുമായ ശ്രീനിവാസന്റെ മൂത്ത മകനായ വിനീതിന് ഇപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ട്. മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രമാണ് വിനീത് ഒരുക്കി ഇനി റിലീസ് ചെയ്യാൻ പോകുന്നത്. അടുത്ത മാസമാണ് ഹൃദയം തീയേറ്ററുകളിൽ എത്തുക. ഇപ്പോഴിതാ ക്യാൻ ചാനൽ മീഡിയക്കു നൽകിയ അഭിമുഖത്തിൽ താൻ ഇനി ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തെ കുറിച്ചും വിനീത് പറയുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, തന്റെ അച്ഛനായ ശ്രീനിവാസൻ എന്നിവരെ ഒരുമിപ്പിച്ചു ഒരു ചിത്രമൊരുക്കാൻ ആണ് വിനീതിന്റെ പ്ലാൻ. മലയാളത്തിലെ ഏറ്റവും സൂപ്പർ ഹിറ്റായ ഓൺസ്‌ക്രീൻ കോംബിനേഷൻ ആണ് മോഹൻലാൽ- ശ്രീനിവാസൻ ടീം. അവർ ഒരുമിച്ചൊരു ചിത്രം ചെയ്തിട്ടു കുറെ വർഷം ആവുകയും ചെയ്തു.
അങ്ങനെ ഒരു ചിത്രം ഒരുക്കാനുള്ള ഒരു കഥ തന്റെ മനസ്സിൽ ഉണ്ടെന്നും ആ കഥയ്ക്ക് ഒരു ക്ളൈമാക്‌സും അതിൽ നടക്കുന്ന ചില സംഭവങ്ങളും മനസ്സിലുണ്ടെന്നും വിനീത് പറയുന്നു. ആ സിനിമ എന്ന് സംഭവിക്കും എന്ന് നിശ്ചയമില്ല എന്നും, കഥ പരുവപ്പെടാൻ എടുക്കുന്ന സമയം പോലെ ഇരിക്കും എന്നും വിനീത് പറഞ്ഞു. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും താരങ്ങള്‍ അതിലുണ്ടാവും എന്നും മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരു ചിത്രം തന്റെ വലിയ ആഗ്രഹവും സ്വപ്നവും ആണെന്നും വിനീത് ശ്രീനിവാസൻ പറയുന്നു. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ക്ലാസിക് ചിത്രങ്ങൾ ഒരുമിച്ചു സമ്മാനിച്ചിട്ടുള്ള ടീമാണ് മോഹൻലാൽ- ശ്രീനിവാസൻ ജോഡി. നാടോടിക്കാറ്റ്, പട്ടണ പ്രവേശം, അക്കരെ അക്കരെ അക്കരെ, സന്മനസ്സുള്ളവർക്ക് സമാധാനം, അയാൾ കഥയെഴുതുകയാണ്, ചന്ദ്രലേഖ, വരവേൽപ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ഉദയനാണു താരം തുടങ്ങി ഈ കൂട്ടുകെട്ട് സ്‌ക്രീനിൽ തകർത്താടിയ ചിത്രങ്ങൾ ഏറെയാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.