ആക്ഷൻ ത്രില്ലറായി ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കിസി കാ ഭായി കിസി കി ജാന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സല്‍മാന്‍ ഖാന്‍, വെങ്കിടേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പൂർണ്ണമായും ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. നായികാ വേഷം കൈകാര്യം ചെയ്യുന്നത് പൂജ ഹെഗ്‌ഡെയാണ്.
ഇപ്പോഴത്തെ ചിത്രത്തിലെ തകർപ്പൻ ‘യെന്റമ്മ’ എന്ന് തുടങ്ങുന്ന ഗാനം അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് പായല്‍ ദേവ് ആണ് .സബ്ബിര്‍ അഹമ്മദാണ് വരികൾ എഴുതിയിരിക്കുന്നത്. വിശാല്‍ ദദ്‌ലാനി, പായല്‍ ദേവ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
തകർപ്പൻ നൃത്തമാണ് ഗാനത്തിലുടനീളം ഉൾപ്പെടുത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍, വെങ്കിടേഷ്, നായിക പൂജ ഹെഗ്‌ഡെ എന്നിവര്‍ക്കൊപ്പം രാംചരണും ഗാനരംഗത്തില്‍ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 30 സെക്കൻഡ് മാത്രമേ രാംചരൺ ഗാനത്തിൽ നൃത്തം ചെയ്തിട്ടുള്ളൂവെങ്കിലും മികച്ച പ്രകടനമാണ് നൽകിയതെന്നും ആരാധകർ കമൻറുകൾ അറിയിക്കുന്നുണ്ട്. കൂടാതെ സൽമാൻഖാന്റെ അത്യുഗ്രൻ ഡാൻസിനും പ്രേക്ഷകർ കയ്യടികൾ നൽകുന്നുണ്ട്.
ചിത്രം നിർമ്മിക്കുന്നത് സൽമാൻ ഖാൻ ഫിലിംസ് ആണ്. ചിത്രത്തിന്റെ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. ചിത്രത്തിലെ നായക ജോഡികളായ സൽമാൻ ഖാനും പൂജാ ഹെഗ്‌ഡെയും ഒരുമിച്ച് നിൽക്കുന്നതാണ് പോസ്റ്ററിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. അണിയറ പ്രവർത്തകരും ചിത്രത്തിലെ താരങ്ങളും ട്രെയിലർ ഏപ്രിൽ 10 ന് പുറത്തിറങ്ങുമെന്നും വെളിപ്പെടുത്തിയിരുന്നു. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം പ്രദർശനത്തിന് എത്തുന്നത് ഏപ്രിൽ 21നാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.