[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അദ്ദേഹത്തിന്റെ സാന്നിധ്യം തരുന്നത് അസാധ്യ എനർജി, മെഗാസ്റ്റാറിന്റെ ഫാൻ ബോയ് യാണ് ഞാൻ: അഖിൽ അക്കിനേനി

തെലുങ്ക് സിനിമയുടെ യുവതാരം അഖിൽ അക്കിനെനിയും മലയാളത്തിന്റെ മെഗാസ്റ്റാറും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രം ഏജന്റിന്റെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ഉടനീളം വരുന്നത്.  തെലുങ്ക് സിനിമ പ്രേമികളെ പോലെതന്നെ മലയാളികളും ഒന്നടങ്കം ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്.

കഴിഞ്ഞദിവസം കോഴിക്കോട് 50 അടി ഉയരത്തിൽ മമ്മൂട്ടിയുടെ കട്ടൗട്ട് സ്ഥാപിച്ചത് മുതൽ ചിത്രത്തിൻറെ പ്രമോഷൻ ആഘോഷങ്ങൾ കേരളക്കരയിലും ഒരുങ്ങിക്കഴിഞ്ഞു.  ഇപ്പോഴിതാ ഏജന്റ് പ്രൊമോഷൻ ഇന്റർവ്യൂവിൽ അഖിൽ  മമ്മൂട്ടിയെക്കുറിച്ചു പങ്കുവച്ച കാര്യങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.മമ്മൂട്ടിയെ കുറിച്ച് അഭിമാനത്തോടുകൂടി യുവതാരം സംസാരിക്കുകയായിരുന്നു.  താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

“ഏജന്റിൽ റോ ചീഫ് ആയി മമ്മൂട്ടി സാറാണ് അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ടീമിലാണ് ഞാനുമുള്ളത്.അദ്ദേഹം ലൊക്കേഷനിലേക്ക് വരുമ്പോൾ ഒരു പോസിറ്റീവ് എനർജി ചുറ്റുമുള്ളവർക്ക് ലഭിക്കും. അതൊരു സൂപ്പർസ്റ്റാറിന്റെ  സ്റ്റാർഡത്തിൽ നിന്ന് വരുന്ന എനർജിയല്ല മറിച്ചു ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പ്രതിഭയുടെ കഴിവിന്റെ പ്രതിഫലനമാണ് അവിടെ കാണുന്നത്. അദ്ദേഹത്തെപ്പോലെ ഇത്രയും വലിയൊരു ആർട്ടിസ്റ്റിന്റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായി കാണുന്നു. അദ്ദേഹത്തിൻറെ വലിയൊരു ആരാധകനാണ് ഞാൻ. ലൊക്കേഷനിൽ അദ്ദേഹത്തിൻറെ ഷോട്ട് നടക്കുന്ന സമയത്ത്  മേക്കപ്പിലാണെങ്കിൽ കൂടി ആ സമയം ഷോട്ട് നടക്കുന്ന സ്ഥലത്തെത്തി അദ്ദേഹത്തിൻറെ അഭിനയം കാണാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.  ഓരോരുത്തർക്കും മമ്മൂട്ടി സർ പകരുന്നത് അത്രയധികം എനർജിയും പോസിറ്റിവിറ്റിയുമാണ്. ചിത്രത്തിലെ കഥാപാത്രമായ റോ ചീഫ് ആയി മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ അല്ലേ മറ്റൊരാളെയും എനിക്ക് സങ്കൽപ്പിക്കാൻ സാധിക്കില്ല. അദ്ദേഹവുമായി ഒരുമിച്ചുള്ള ഒരുപാടു ആക്ഷൻ സീനുകൾ ഉള്ള ചിത്രമാണ് ഇതെന്നും” –  നടൻ മനസ്സ് തുറന്നു.

സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന  ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ഹിപ്പോപ്പ് തമിഴാ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന  ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുൽ ഹെരിയനും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നവീൻ നൂലിയുമാണ്.

webdesk

Recent Posts

മമ്മൂട്ടിയുടെ ‘കസബ’ വീണ്ടും തീയേറ്ററിലേക്ക്; റീ റിലീസ് ഒരൊറ്റ തിയേറ്ററിൽ മാത്രം

മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…

3 days ago

ബാച്ചിലർ പാർട്ടിയെ വീഴ്ത്താൻ മമ്മൂട്ടിയുടെ പദയാത്ര?

മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…

3 days ago

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ലെന്ന് താരത്തിന്റെ ടീം

ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…

3 days ago

സീനാക്കണ്ട.. സീനിലില്ല

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…

3 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

6 days ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 week ago

This website uses cookies.