കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. 110 ദിവസങ്ങൾ നീണ്ട ഷൂട്ട് പൂർത്തിയായി എന്നറിയിച്ചു കൊണ്ട് ഒരു ലൊക്കേഷൻ വീഡിയോ സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് പങ്കു വെച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, നരെയ്ൻ എന്നിവരെയും ഈ വിഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. കയ്യിൽ ഒരു തോക്കുമായി നിൽക്കുന്ന ഫഹദ് ആകാശത്തേക്ക് നിറയൊഴിച്ചാണ് ഈ വീഡിയോയിൽ അണിയറ പ്രവർത്തകർക്കൊപ്പം ആഘോഷിക്കുന്നത്. മാനഗരം, കാർത്തി നായകനായ കൈദി, ദളപതി വിജയ് നായകനായ മാസ്റ്റർ തുടങ്ങിയ സൂപ്പർ മെഗാ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചത് അദ്ദേഹവും രത്‌നകുമാറും ചേർന്നാണ്.
കമൽ ഹാസൻ, ഫഹദ് ഫാസിൽ, നരെയ്ൻ എന്നിവർക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. കമൽ ഹാസൻ തന്നെ തന്റെ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമിക്കുന്ന ഈ ചിത്രം ഈ വര്ഷം തന്നെ റിലീസ് ചെയ്യും. മലയാളിയായ ഗിരീഷ് ഗംഗാധരൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഫിലോമിൻ രാജ് ആണ് ഇതിന്റെ എഡിറ്റിംഗ് നിർവഹിക്കുക. കമൽ ഹാസന്റെ ജന്മദിനം പ്രമാണിച്ചു പുറത്തു വിട്ട ഇതിന്റെ ആദ്യ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. ഒരു മാസ്സ് ആക്ഷൻ ത്രില്ലർ ആയാണ് വിക്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ഇതിനു ശേഷം വീണ്ടുമൊരു വിജയ് ചിത്രം ഒരുക്കാനുള്ള പ്ലാനിലാണ് ലോകേഷ് കനകരാജ് എന്നും വാർത്തകൾ വന്നിരുന്നു.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.