[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

നടിപ്പിൻ നായകന്റെ അഡാർ ആക്ഷൻ പ്രകടനവുമായി എതർക്കും തുനിന്ദവൻ വരുന്നു; ട്രൈലെർ കാണാം..!

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എതർക്കും തുനിന്ദവൻ. സൂര്യ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. രണ്ടു വർഷത്തിന് ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന സൂര്യയുടെ ആദ്യ ചിത്രമാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. അന്തരിച്ചു പോയ കെ വി ആനന്ദ് ഒരുക്കിയ കാപ്പാൻ ആയിരുന്നു സൂര്യയുടെ അവസാനത്തെ തിയേറ്റർ റിലീസ് ചിത്രം. അതിനു ശേഷം വന്ന ബിഗ് ബജറ്റ് ബയോപിക് ഡ്രാമയായ സൂരറൈ പൊട്ര്, പിന്നീട് വന്ന സോഷ്യൽ കോർട്ട് റൂം ഡ്രാമ ആയ ജയ് ഭീം എന്നിവ ഒടിടി റിലീസ് ആയാണ് നമ്മുക്ക് മുന്നിൽ എത്തിയത്. അതുകൊണ്ട് തന്നെ എതർക്കും തുനിന്ദവൻ വലിയ പ്രതീക്ഷകൾക്ക് നടുവിൽ ആണ് എത്തുന്നത്. നേരത്തെ പുറത്തു വന്ന ഇതിന്റെ കിടിലൻ ടീസർ സൂപ്പർ ഹിറ്റായി മാറിയിരുന്നു.

ഇപ്പോഴിതാ സൂര്യയുടെ അഡാർ ആക്ഷൻ പ്രകടനവുമായി ഇതിന്റെ ട്രൈലെർ കൂടി ഇന്ന് വന്നിരിക്കുകയാണ്. പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. മാർച്ച് പത്തിന് ആണ് ഈ ചിത്രം തീയ്യേറ്ററുകളിൽ എത്തുന്നത്. സൂര്യയ്‌ക്കൊപ്പം പ്രിയങ്ക അരുൾ മോഹൻ, സത്യരാജ്, വിനയ് റായ്, രാജകിരൺ, ശരണ്യ പൊൻവണ്ണൻ, സൂരി, സിബി ഭുവനേ ചന്ദ്രൻ, ദേവദർശിനി, എം എസ് ഭാസ്കർ, ജയപ്രകാശ്, ഇലവരശ്, എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് ഡി ഇമ്മാൻ ആണ്. ആക്ഷനും മാസ്സ് ഡയലോഗുകളും വൈകാരിക നിമിഷങ്ങളും പ്രണയവും നൃത്തവും എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് മാസ്സ് എന്റർടൈൻമെൻറ് ആണ് ഈ ചിത്രം തരാൻ പോകുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ നൽകുന്ന സൂചന. റൂബൻ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ആർ രത്‌നവേലു ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.