[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആകാശത്തേക്ക് വെടിയുതിർത്തു ഫഹദ് ഫാസിൽ; വിക്രം പാക്കപ്പ് ആഘോഷിച്ചു അണിയറപ്രവർത്തകർ; വീഡിയോ കാണാം..!

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. 110 ദിവസങ്ങൾ നീണ്ട ഷൂട്ട് പൂർത്തിയായി എന്നറിയിച്ചു കൊണ്ട് ഒരു ലൊക്കേഷൻ വീഡിയോ സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് പങ്കു വെച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, നരെയ്ൻ എന്നിവരെയും ഈ വിഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. കയ്യിൽ ഒരു തോക്കുമായി നിൽക്കുന്ന ഫഹദ് ആകാശത്തേക്ക് നിറയൊഴിച്ചാണ് ഈ വീഡിയോയിൽ അണിയറ പ്രവർത്തകർക്കൊപ്പം ആഘോഷിക്കുന്നത്‌. മാനഗരം, കാർത്തി നായകനായ കൈദി, ദളപതി വിജയ് നായകനായ മാസ്റ്റർ തുടങ്ങിയ സൂപ്പർ മെഗാ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചത് അദ്ദേഹവും രത്‌നകുമാറും ചേർന്നാണ്.

കമൽ ഹാസൻ, ഫഹദ് ഫാസിൽ, നരെയ്ൻ എന്നിവർക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. കമൽ ഹാസൻ തന്നെ തന്റെ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമിക്കുന്ന ഈ ചിത്രം ഈ വര്ഷം തന്നെ റിലീസ് ചെയ്യും. മലയാളിയായ ഗിരീഷ് ഗംഗാധരൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഫിലോമിൻ രാജ് ആണ് ഇതിന്റെ എഡിറ്റിംഗ് നിർവഹിക്കുക. കമൽ ഹാസന്റെ ജന്മദിനം പ്രമാണിച്ചു പുറത്തു വിട്ട ഇതിന്റെ ആദ്യ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. ഒരു മാസ്സ് ആക്ഷൻ ത്രില്ലർ ആയാണ് വിക്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ഇതിനു ശേഷം വീണ്ടുമൊരു വിജയ് ചിത്രം ഒരുക്കാനുള്ള പ്ലാനിലാണ് ലോകേഷ് കനകരാജ് എന്നും വാർത്തകൾ വന്നിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.