തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ വമ്പൻ കല്യാണങ്ങളിൽ ഒന്നാണ് ഇന്ന് നടന്നത്. ഇന്നായിരുന്നു ലേഡി സൂപ്പർ സ്റ്റാർ നയൻ താരയെ, സൂപ്പർ സംവിധായകൻ വിഘ്‌നേശ് ശിവൻ താലി കെട്ടിയത്. തെന്നിന്ത്യൻ സിനിമാ ലോകം മുഴുവൻ അണിനിരന്ന വിവാഹ സൽക്കാരത്തിൽ ബോളിവുഡ് താരങ്ങളും പങ്കെടുത്തു. ഇപ്പോഴിതാ, വിവാഹം നടക്കുന്ന സ്ഥലത്തിന്റെ പുറത്തു നിന്നുള്ള ഒരു വീഡിയോ ആണ് വൈറലാവുന്നത്. ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികൾക്ക് മാത്രമേ വിവാഹം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുള്ളു. മാധ്യമങ്ങൾക്കു വിലക്കുണ്ട് എന്നത്പോലെ തന്നെ മൊബൈൽ ക്യാമറകൾ ഉപയോഗിച്ചുള്ള ഫോട്ടോ, വീഡിയോ പകർത്തലുകൾക്കും അവിടെ വിലക്കുണ്ട്. എന്നാൽ കല്യാണ സൽക്കാരം നടക്കുന്ന റിസോർട്ടിന് പുറത്തു സാധാരണക്കാരായ ജനങ്ങളും എത്തിച്ചേരുന്നുണ്ട്. അവരിൽ ഒരു കൊച്ചു പയ്യൻ സംസാരിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്.
തങ്ങൾ ഈ കല്യാണം ഇവിടെയുണ്ടെന്നറിഞ്ഞു വന്നത്, തല അജിത് എത്തുമ്പോൾ അദ്ദേഹത്തെ ഒരു നോക്കു കാണാനാണ് എന്നാണ് ആ കുട്ടി പറയുന്നത്. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ അജിത്, അവിടെയുള്ള സാധാരണക്കാരായ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്രമാത്രം ആഴത്തിലാണ് സ്ഥാനമുറപ്പിച്ചിരിക്കുന്നതെന്നാണ് ഇത് കാണിച്ചു തരുന്നത്. അജിത് കൂടാതെ ഒട്ടേറെ വമ്പൻ താരങ്ങളാണ് ലേഡി സൂപ്പർ സ്റ്റാറിന്റെ വിവാഹത്തിനെത്തിയത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ്, ഹൈന്ദവാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടന്നത്. ദളപതി വിജയ്, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, വിവേക് ഒബ്‌റോയ്, മലയാളി താരം ദിലീപ്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത എന്നിവരും വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.