[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വേട്ടക്കൊരുങ്ങി ബാലയ്യ; പുതിയ ചിത്രത്തിന്റെ മരണ മാസ്സ് ടീസർ കാണാം

തെലുങ്കു സൂപ്പർ താരം നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയുടെ നൂറ്റിയേഴാം ചിത്രം ഇപ്പോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന തെലുങ്കു ചിത്രങ്ങളിലൊന്നാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പുറത്തു വരികയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വിട്ടിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഇപ്പോൾ എൻ ബി കെ 107 എന്ന പേരിലാണ് അറിയപ്പെടുന്നത്‌. മരണ മാസ്സ് ലുക്കിൽ ബാലയ്യ എത്തുന്ന ഈ ചിത്രത്തിന്റെ ഒരു ടെറാ മാസ്സ് ടീസറാണ് പുറത്തു വന്നിരിക്കുന്നത്. ത്രസിപ്പിക്കുന്ന ആക്ഷനും പഞ്ച് ഡയലോഗുകളുമായി ബാലയ്യ നിറഞ്ഞു നിൽക്കുന്ന ഈ ടീസർ, അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് പുറത്തു വിട്ടിരിക്കുന്നത്. കറുത്ത ഷർട്ടും നരച്ച താടിയും പിരിച്ചു വെച്ച മീശയും കൂളിംഗ് ഗ്ലാസും അണിഞ്ഞു, മുണ്ടുടുത്താണ് മാസ്സ് ലുക്കിൽ ബാലയ്യ ഈ ചിത്രത്തിലെത്തിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികയായി ശ്രുതി ഹാസനാണ് എത്തുന്നത്. വരലക്ഷ്മി ശരത്കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ഈ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗോപിചന്ദ് മല്ലിനേനി ആണ്. രവി തേജ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ക്രാക്ക് ആയിരുന്നു ഗോപിചന്ദ് മല്ലിനേനി തൊട്ടു മുൻപ് സംവിധാനം ചെയ്ത ചിത്രം. തമൻ എസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഋഷി പഞ്ചാബിയാണ്. സ്റ്റണ്ട് ശിവ, റാം- ലക്ഷ്മൺ ടീം എന്നിവർ സംഘട്ടനമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് നവീൻ നൂലിയാണ്. കരിയറിലെ ആദ്യത്തെ നൂറു കോടി ഗ്രോസ് നേടിയ അഖണ്ഡ എന്ന ചിത്രമായിരുന്നു ബാലയ്യയുടെ തൊട്ടു മുൻപത്തെ റിലീസ്. ആ ചിത്രം സംവിധാനം ചെയ്ത ബോയപ്പട്ടി ശ്രീനുവിനോടൊപ്പം വീണ്ടും ഒന്നിക്കാൻ പോവുകയാണ് ബാലയ്യ എന്ന വാർത്തകളും ഇപ്പോൾ വരുന്നുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.