[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നയൻതാരക്കു മാംഗല്യം; നയൻതാര-വിഘ്‌നേശ് വിവാഹം; ചിത്രങ്ങൾ പുറത്ത്

തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറും മലയാളിയുമായ നയൻ താരയും സൂപ്പർ ഹിറ്റുകളൊരുക്കിയ തമിഴ് സംവിധായകൻ വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം ഇന്ന് ചെന്നൈയിൽ വെച്ചു നടന്നു. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹിതരായ വധൂവരന്മാരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തങ്ങളുടെ പ്രിയ താരങ്ങൾക്ക് വിവാഹ മംഗളാശംസകൾ നേരുകയാണ് സോഷ്യൽ മീഡിയയിലെ ആരാധകർ. വിവാഹ വസ്ത്രത്തിൽ അതീവ സുന്ദരിയായാണ് നയൻതാര കാണപ്പെടുന്നതെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളുമുൾപ്പെടെയുള്ള വീഡിയോ പുറത്തു വിടാനുള്ള അവകാശം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിനാണ് നൽകിയിരിക്കുന്നതെന്നും അത് സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആയിരിക്കുമെന്നുമാണ് വാർത്തകൾ പറയുന്നത്.

ആദ്യം തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് നടത്താനിരുന്ന വിവാഹം, പിന്നീട് അവിടുത്തെ സ്ഥലപരിമിതി മൂലമാണ് ചെന്നൈയിലേക്ക് മാറ്റിയത്. തെന്നിന്ത്യൻ താരങ്ങളും ബോളിവുഡ് താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം പങ്കെടുക്കുന്ന ഒരു താരനിബിഢമായ വിവാഹ സത്കാരമാണ്‌ അവിടെയിപ്പോൾ നടക്കുന്നത്. ദളപതി വിജയ്, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, വിവേക് ഒബ്‌റോയ്, മലയാളി താരം ദിലീപ്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത, ആറ്റ്‌ലി, ഗൗതം മേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. അതിൽ ചിലരുടെ ചിത്രങ്ങൾ, വീഡിയോ എന്നിവയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏഴു വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹം കഴിച്ചത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.