തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇന്ന് വിവാഹിതയാവുകയാണ്. സൂപ്പർ ഹിറ്റ് സംവിധായകൻ വിഘ്‌നേശ് ശിവനെയാണ് നയൻതാര വിവാഹം ചെയ്യുന്നത്, ഏകദേശം ഏഴു വർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹിതരാവുന്നത്. ആദ്യം തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് നടത്താനിരുന്ന വിവാഹം, പിന്നീട് അവിടുത്തെ സ്ഥലപരിമിതി മൂലം ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് നടക്കുന്നത്. ഹൈന്ദവാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ അവിടെ ആരംഭിച്ചു കഴിഞ്ഞു. ഇന്നലെ രാത്രിയാണ് നയൻതാരയുടെ മെഹന്ദി ചടങ്ങുകൾ അവിടെ വെച്ച് നടന്നത്. തെന്നിന്ത്യൻ താരങ്ങളും ബോളിവുഡ് താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം പങ്കെടുക്കുന്ന ഒരു താരനിബിഢമായ വിവാഹ സത്കാരമാണ് ഇപ്പോഴവിടെ നടന്നു കൊണ്ടിരിക്കുന്നത്. അവിടേക്കു എത്തിയ ദളപതി വിജയ്‌യുടെ മാസ്സ് എൻട്രിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
തന്റെ ഏറ്റവും പുതിയ ചിത്രമായ ദളപതി 66 ലെ ലുക്കിലാണ് വിജയ് വിവാഹ ചടങ്ങുകൾക്കായി എത്തിയിരിക്കുന്നത്. ശിവകാശി, വില്ല്, ബിഗിൽ എന്നീ ചിത്രങ്ങളിലാണ് വിജയ്‌ക്കൊപ്പം നയൻതാര അഭിനയിച്ചിട്ടുള്ളത്. ദളപതി വിജയ് കൂടാതെ ബോളിവുഡ് താരം ഷാരൂഖ് ഖാൻ, വിവേക് ഒബ്‌റോയ്, മലയാളി താരം ദിലീപ്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത എന്നിവരും വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിക്കുന്ന നയൻതാരയുടെ ആദ്യ ഹിന്ദി ചിത്രമായ ജവാനിലെ നായകനാണ് ഷാരൂഖ് ഖാൻ. ഷാരൂഖിനൊപ്പമുള്ള നയൻതാരയുടെ പുതിയ ചിത്രം ജവാന്റെ സംവിധായകനായ ആറ്റ്ലി പങ്കു വെച്ചിട്ടുണ്ട്.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.