സോഷ്യൽ മീഡിയയിലൂടെ വലിയ പ്രശസ്തയായ താരമാണ് നടി പ്രിയ വാര്യർ. ആദ്യ ചിത്രം കൊണ്ട് തന്നെ പ്രശസ്തയായി മാറിയ പ്രിയ വാരിയർ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ വിവിധ ഭാഷകളിൽ നായികയായി അരങ്ങേറ്റം കുറിച്ചു. ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ മുഖ്യധാരാ ഇൻഡസ്ട്രികളിൽ നിറസാന്നിധ്യമായി മാറാൻ പ്രിയ വാരിയർ ഒരുങ്ങുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ പുതിയ സിനിമകളിലെ ഗാനങ്ങളും വിശേഷങ്ങളും വലിയ രീതിയിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ പ്രിയ വാര്യർ അഭിനയിക്കുന്ന പുതിയ തെലുങ്ക് ചിത്രത്തിലെ ലൊക്കേഷനിൽ ഒരു ചെറിയ അപകടം സംഭവിച്ചിരിക്കുകയാണ്.
രാകുൽ പ്രീത് സിംഗ്, നിധിൻ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന ചെക്ക് എന്ന തെലുങ്ക് ചിത്രത്തിലാണ് പ്രിയ വാര്യർ നായികയായി അഭിനയിക്കുന്നത്.
നടൻ നിധിനൊപ്പം ഗാനരംഗത്തിൽ അഭിനയിക്കുന്നതിനിടെ പ്രിയ വാര്യർ ശക്തിയായി നിലത്തേക്ക് വീഴുകയാണ് ഉണ്ടായത്. പ്രിയ വാര്യർ ഓടിവന്ന് നിധിന്റെ തോളിലേക്ക് ചാടി കയറുന്നതായിരുന്നു സീൻ എന്നാൽ ഡയറക്ടർ ആക്ഷൻ പറഞ്ഞപ്പോൾ നിധിന്റെ തോളിലേക്ക് ചാടിക്കയറിയ പ്രിയ വാരിയർ ബാലൻസ് കിട്ടാതെ പുറകിലേക്ക് വീഴുകയായിരുന്നു. ശക്തമായി പിന്നിലേക്ക് മറിഞ്ഞു വീണെങ്കിലും ഉത്സാഹത്തോടെ ചാടിയെഴുന്നേറ്റു പ്രിയ വാര്യർ അടുത്ത ടേക്ക് പോകാം എന്ന് പറയുകയായിരുന്നു. നടന്റെ പിന്നിൽ ചാടിക്കയറി ബാലൻസ് കിട്ടാതെ പുറകിലേക്ക് വീഴുന്ന വീഡിയോ പ്രിയ വാര്യർ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. താരം വീഴുന്നതും ചാടിയെഴുന്നേറ്റ് ഷൂട്ടിംഗ് തുടരുന്നതും വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കും. പ്രിയ വാര്യർ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
പ്രിയ വാര്യർ നായികയായി അഭിനയിക്കുന്ന ചെക്ക് എന്ന ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്. ദേശീയ അവാര്‍ഡ് ജേതാവ് ചന്ദ്ര ശേഖര്‍ യെലെറ്റിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ രാകുല്‍ പ്രീത് സിങ്ങും പ്രധാന കഥാപത്രമായി എത്തുന്നു. ഒരു ഇന്റലിൻന്റ്ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രം മാർച്ച് 26ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലറും ഗാനങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.