[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലിനെ മെഗാ സ്റ്റാർ എന്ന് വിളിച്ചാൽ അതൊരു ചെറിയ അഭിനന്ദനവാക്കായി പോകും; ദൃശ്യം 2 നും മോഹൻലാലിനും പ്രശംസയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം അശ്വിൻ..!

ദൃശ്യം 2 എന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം എല്ലാ അതിരുകളും താണ്ടി കുതിക്കുകയാണ്. ഇന്ത്യ മുഴുവൻ ഇപ്പോൾ ഈ ചിത്രമാണ് തരംഗമായി നിൽക്കുന്നത്. ഇതുപോലെ ഇന്ത്യ മുഴുവൻ ചർച്ചാ വിഷയമായ ഒരു മലയാള ചിത്രവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, ഇതിലൂടെ മോഹൻലാൽ ഇന്ത്യ മുഴുവൻ നേടിയ ജനപ്രീതി വളരെ വലുതുമാണ്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ ഈ ചിത്രത്തെക്കുറിച്ചു സംസാരിച്ചു കൊണ്ട് തന്റെ യൂട്യൂബ് ചാനലിലൂടെ മുന്നോട്ടു വന്നിരിക്കുകയാണ്. ദൃശ്യം 2 ഒരു മാസ്റ്റർപീസ് ആണെന്ന് പറഞ്ഞ അശ്വിൻ പറയുന്നത് മോഹൻലാലിനെ മെഗാ സ്റ്റാർ എന്ന് വിശേഷിപ്പിച്ചാൽ, അദ്ദേഹത്തിന്റെ കഴിവും അഭിനയത്തികവും വെച്ച് അതും ഒരു കുറഞ്ഞ പ്രശംസ മാത്രമായി പോകുമെന്നാണ്. ഒരു വലിയ സിനിമാ പ്രേമി ആയതുകൊണ്ട് തന്നെ, ദൃശ്യം ആദ്യ ഭാഗവും അതിന്റെ തമിഴ്, ഹിന്ദി റീമേക്കുകളും താൻ കണ്ടിട്ടുണ്ടെന്നും അശ്വിൻ വെളിപ്പെടുത്തുന്നു. ഒരു സിനിമയിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും പലപ്പോഴും ഒരു മികച്ച സന്ദേശമോ, ലോകത്തു നടക്കുന്ന നമ്മുക്ക് അറിയാത്ത പല കാര്യങ്ങളെ കുറിച്ചുള്ള അറിവുകളോ പല വ്യക്തികളെ കുറിച്ചുള്ള അറിവുകളോ ഒരു സിനിമയിൽ നിന്ന് കിട്ടുമെന്നും അശ്വിൻ പറയുന്നു.

ഇങ്ങനേയും ഇന്ത്യൻ സിനിമയിൽ ഒരു ചിത്രമൊരുക്കാൻ സാധിക്കുമെന്ന് മലയാള സിനിമ കാണിച്ചു തന്നുവെന്നും മലയാളത്തിൽ നിന്ന് വരുന്ന ചിത്രങ്ങൾ ഒരു പ്രേക്ഷകനെന്ന നിലയിൽ നമ്മുക്ക് ധൈര്യമായി കാണാമെന്നും അശ്വിൻ പറയുന്നു. വളരെ സ്വാഭാവികവും റിയലിസ്റ്റിക്കുമാണ് മലയാള സിനിമയെന്നും, ഇപ്പോൾ ദൃശ്യം 2 തന്നെയെടുത്താൽ അതിലെ മോഹൻലാലിന്റെ പ്രകടനവും ജീത്തു ജോസഫിന്റെ സംവിധാന മികവുമെല്ലാം വലിയ പ്രശംസയർഹിക്കുന്നതാണെന്നും അശ്വിൻ പറയുന്നു. മീന, ചിത്രത്തിലെ മറ്റു നടീനടന്മാർ എന്നിവരും ഗംഭീരമായി ചെയ്തുവെന്നും, നമ്മുക്ക് ചുറ്റുമുള്ള ആളുകളെ സ്‌ക്രീനിൽ കാണുന്ന സ്വാഭാവികതയോടെയാണ് ചിത്രത്തിലെ കലാകാരന്മാരുടെ പ്രകടനമെന്നും അശ്വിൻ വിശദമാക്കി. ചിത്രത്തിന്റെ ക്ലൈമാക്സ് ട്വിസ്റ്റ് തനിക്കു ഏറെയിഷ്ടമായി എന്ന് പറഞ്ഞ അശ്വിൻ, അതിനു ശേഷം ചിത്രം നമ്മുക്ക് തരുന്ന സന്ദേശവും മനസ്സ് നിറക്കുന്ന ഒന്നാണെന്ന് അഭിപ്രായപ്പെടുന്നു. അശ്വിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞു മോഹൻലാൽ ഇട്ട ട്വീറ്റും അതിനു ലാലേട്ടൻ എന്ന് വിളിച്ചു കൊണ്ട് അശ്വിൻ നൽകിയ മറുപടിയും ഇപ്പോൾ ട്വിറ്ററിൽ വൈറലാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.