[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ചിത്രീകരണത്തിനിടെ ചാട്ടം പിഴച്ചു പ്രിയ വാര്യർ ശക്തമായി നിലത്തേക്ക് വീഴുകയായിരുന്നു… വീഡിയോ കാണാം

സോഷ്യൽ മീഡിയയിലൂടെ വലിയ പ്രശസ്തയായ താരമാണ് നടി പ്രിയ വാര്യർ. ആദ്യ ചിത്രം കൊണ്ട് തന്നെ പ്രശസ്തയായി മാറിയ പ്രിയ വാരിയർ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ വിവിധ ഭാഷകളിൽ നായികയായി അരങ്ങേറ്റം കുറിച്ചു. ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ മുഖ്യധാരാ ഇൻഡസ്ട്രികളിൽ നിറസാന്നിധ്യമായി മാറാൻ പ്രിയ വാരിയർ ഒരുങ്ങുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ പുതിയ സിനിമകളിലെ ഗാനങ്ങളും വിശേഷങ്ങളും വലിയ രീതിയിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ പ്രിയ വാര്യർ അഭിനയിക്കുന്ന പുതിയ തെലുങ്ക് ചിത്രത്തിലെ ലൊക്കേഷനിൽ ഒരു ചെറിയ അപകടം സംഭവിച്ചിരിക്കുകയാണ്.
രാകുൽ പ്രീത് സിംഗ്, നിധിൻ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന ചെക്ക് എന്ന തെലുങ്ക് ചിത്രത്തിലാണ് പ്രിയ വാര്യർ നായികയായി അഭിനയിക്കുന്നത്.

നടൻ നിധിനൊപ്പം ഗാനരംഗത്തിൽ അഭിനയിക്കുന്നതിനിടെ പ്രിയ വാര്യർ ശക്തിയായി നിലത്തേക്ക് വീഴുകയാണ് ഉണ്ടായത്. പ്രിയ വാര്യർ ഓടിവന്ന് നിധിന്റെ തോളിലേക്ക് ചാടി കയറുന്നതായിരുന്നു സീൻ എന്നാൽ ഡയറക്ടർ ആക്ഷൻ പറഞ്ഞപ്പോൾ നിധിന്റെ തോളിലേക്ക് ചാടിക്കയറിയ പ്രിയ വാരിയർ ബാലൻസ് കിട്ടാതെ പുറകിലേക്ക് വീഴുകയായിരുന്നു. ശക്തമായി പിന്നിലേക്ക് മറിഞ്ഞു വീണെങ്കിലും ഉത്സാഹത്തോടെ ചാടിയെഴുന്നേറ്റു പ്രിയ വാര്യർ അടുത്ത ടേക്ക് പോകാം എന്ന് പറയുകയായിരുന്നു. നടന്റെ പിന്നിൽ ചാടിക്കയറി ബാലൻസ് കിട്ടാതെ പുറകിലേക്ക് വീഴുന്ന വീഡിയോ പ്രിയ വാര്യർ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. താരം വീഴുന്നതും ചാടിയെഴുന്നേറ്റ് ഷൂട്ടിംഗ് തുടരുന്നതും വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കും. പ്രിയ വാര്യർ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

പ്രിയ വാര്യർ നായികയായി അഭിനയിക്കുന്ന ചെക്ക് എന്ന ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്. ദേശീയ അവാര്‍ഡ് ജേതാവ് ചന്ദ്ര ശേഖര്‍ യെലെറ്റിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ രാകുല്‍ പ്രീത് സിങ്ങും പ്രധാന കഥാപത്രമായി എത്തുന്നു. ഒരു ഇന്റലിൻന്റ്ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രം മാർച്ച് 26ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലറും ഗാനങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.