[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പ്രമോദ് പാപ്പനിക് അപ്രോച്ചിൽ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് വേണ്ടിയൊരു ദ്വീപ്

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് സമർപ്പിച്ചു കൊണ്ട് ഒരുങ്ങുന്ന ഐസിൽ ഓഫ് മമ്മൂട്ടി എന്ന വീഡിയോയുടെ മോഷൻ പോസ്റ്റർ ഇന്ന് റീലീസ് ചെയ്തു. ഗുഡ് വിൽ എന്റർടൈന്മെന്റ്ന്റെ യൂട്യൂബ് ചാനലാണ് റീലീസ് ചെയ്തത്. മമ്മൂട്ടിയെ നായകനാക്കി രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പ്രമോദ് പപ്പൻ ടീം ആണ് ഈ വീഡിയോയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. വജ്രം, തസ്കരവീരൻ എന്നീ ചിത്രങ്ങൾ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയിട്ടുള്ള ഇവർ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങളാണ് അബ്രഹാം ലിങ്കൻ, ബ്ലാക്ക്‌ സ്റ്റാലിയൻ, ബാങ്കോക് സമ്മർ, മുസാഫിർ എന്നിവ.

കഴിഞ്ഞ വർഷം മമ്മൂട്ടിയുടെ 69 ആം ജന്മദിനം പ്രമാണിച്ച് കലാ ഭൈരവൻ എന്നൊരു ട്രിബ്യുട്ട് വീഡിയോയും പ്രമോദ് പപ്പൻ ടീം ഇറക്കിയിരുന്നു. ഇനി പുറത്തിറങ്ങാൻ ഉള്ള വെള്ളേപ്പം എന്ന മലയാള ചിത്രത്തിലൂടെ നിർമ്മാണ രംഗത്തും സജീവമാകാൻ ഒരുങ്ങുകയാണ് പ്രമോദ് പപ്പൻ ടീം. ഫോട്ടോഗ്രാഫി, വിഷ്വൽ എഫക്ട് എന്നിവയിലും അറിവും പരിച്ചയവുമുള്ള വ്യക്തികളാണ് ഈ ഇരട്ട സംവിധായകർ. മമ്മൂട്ടിക്കൊപ്പം വീണ്ടുമൊരു ചിത്രമൊരുക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരുമെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഏതായാലും മലയാളത്തിന്റെ മഹാനടനായി ഇരുവരും ചേർന്നൊരുക്കുന്ന ഐസിൽ ഓഫ് മമ്മൂട്ടിക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ഒരു വർഷത്തോളം നീണ്ട വലിയ ഇടവേളക്ക് ശേഷം ഭീഷ്മ പർവം എന്ന അമൽ നീരദ് ചിത്രത്തിലൂടെ അഭിനയത്തിരക്കിലേക്ക് വീണ്ടും തിരിച്ചു വരികയാണ് മമ്മൂട്ടി.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.