പൊങ്കലിന് റിലിസ് ചെയ്ത അജിത്ത് കുമാർ ചിത്രമായ വിശ്വാസത്തിലെ തീം മ്യൂസിക്ക് വീഡിയോ ഇന്നലെ പുറത്തിറങ്ങി. ചിത്രത്തിൽ രണ്ട് ഗെറ്റപ്പിൽ എത്തുന്ന അജിത്തിന്റെ കിടിലം എൻട്രികളും മാസ് പെർഫോമൻസുകളും ചേർന്ന കളർഫുൾ വിഷ്വൽസാണ് തീം മ്യൂസിക്കിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കോമഡിയും ആക്ഷനും എല്ലാ ചേർത്തൊരുക്കിയ ചിത്രം ഇതിനോടകം തിയറ്റുകൾ കീഴടക്കിയിരുന്നു.
സംവിധായകൻ ശിവയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ശിവയും അജിത് കുമാറും ഒന്നിക്കുന്ന നാലാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഡി.ഇമനാണ് ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ മികച്ചവയാണ്. അജിത്തിന് നായികയായ് എത്തിയിരിക്കുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്, ജഗപതി ബാബുവാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കേരളത്തിലും ചിത്രത്തിന് വലിയ സ്വികരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
രജിനി ചിത്രം പേട്ടയ്ക്കൊപ്പം തിയറ്ററിൽ എത്തിയ വിശ്വാസവും നല്ല റിപ്പോർട്ടുകൾ ഏറ്റ് വാങ്ങിയാണ് വിജയക്കുതിപ്പ് തുടരുന്നത്. വിവേക്, തമ്പി രമയ്യ,യോഗി ബാബു, റോബോ ശങ്കർ, കോവയി സരള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനയതേക്കാൾ. ചിത്രത്തിന്റെ മനോഹര വിഷ്വൽസ് ഒരുക്കിയിരിക്കുന്നത് വെട്രിയുടെ ക്യാമറ കണ്ണുകളാണ്, റൂബ നാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
പൊങ്കൽ കുടുംബങ്ങൾക്കും അജിത്ത് കുമാർ ആരാധകർക്കും ഒരുപ്പൊലെ ആഘോഷമാക്കാവുന്ന രീതിയിൽ ചിത്രികരിച്ചിരിക്കുന്ന ചിത്രമാണ് വിശ്വാസം.സെന്തിൽ ത്യാഗരാജനും, അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത് മുളക്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളക് പാടമാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.