[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പേട്ടയുടെ വിജയാഘോഷം പ്രേക്ഷകർക്കൊപ്പം പങ്കിട്ട് പൃഥ്വിരാജ്

പൊങ്കൽ റിലീസായ് ഇറങ്ങിയ രജിനി ചിത്രമായിരുന്നു പേട്ട. ചിത്രത്തിന് കേരളത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത് സൂപ്പർ സ്റ്റാറിനൊപ്പം വിജയ് സേതുപതിയുൾപ്പെടെ വലിയ താരങ്ങളാൽ സമ്പന്നമായിരുന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം നടൻ പൃഥ്വിരാജായിരുന്നു ഏറ്റെടുത്തത്.ചിത്രത്തിന്റെ കേരളത്തിലെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ താരം ഇന്നലെ എറണാകുളം സരിതാ തിയറ്ററിൽ നേരിട്ടെത്തുകയായിരുന്നു. പൃഥ്വിരാജ് നടനായും സംവിധായകനായും തിരക്കായ് നിൽക്കുന്ന സമയമാണെങ്കിൽ കൂടിയും  പേട്ടയുടെ വിജയാഘോഷത്തിൽ പ്രേക്ഷകർക്കൊപ്പം പങ്കെടുക്കാൻ സമയം കണ്ടെത്തി എത്തുകയായിരുന്നു അദ്ധേഹം.

രജിനികാന്ത് നിറഞ്ഞ് നിന്ന പേട്ടയിൽ വിജയ് സേതുപതിയെ കൂടാതെ നവാസുദ്ധിൻ സിദ്ധിഖ്, ശശികുമാർ, ബോബി സിംഹ, തൃഷ ,സിമ്രാൻ തുടങ്ങിയവരും അഭിനയിച്ചിരുന്നു. വളരെ മികച്ച അഭിപ്രായങ്ങൾ നേടി വിജയ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ സംവിധായകൻ കാർത്തിക് സുബ്ബുരാജാണ്. രജിനി കാന്തിന്റെ സ്റ്റൈഷ്  ആക്ഷൻ പ്രകടനങ്ങളുമെല്ലാമായ് നിറഞ്ഞ് നിൽക്കുന്ന ചിത്രം കളർഫുൾ പൊങ്കൽ ട്രീറ്റാണ്. ചിത്രത്തിൽ അനിരുദ്ധിന്റെ സംഗീതം ഹൈലൈറ്റായ് എടുത്തു നിൽക്കുന്ന ഒന്നാണ്.

രജിനി കാന്തിനെ എത്തരത്തിലൊക്കെ കാണാൻ ആരാധകർ ആഗ്രഹിക്കുന്നുവോ അത്തരത്തിലുള്ള ഒരു മാസ് എന്റെർടെയനറാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിൽ എത്തുന്ന സൂപ്പർസ്റ്റാറിന്റെ സ്റ്റൈലിഷ് രംഗങ്ങൾ അതി മനോഹരമായാണ് ഛായാഗ്രാഹകൻ ഒപ്പിയെടുത്തിരിക്കുന്നത്. വിവേക് ഹർഷനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.

സൺ പിക്ചേർസിന്റെ ബാനറിൽ കലാനിധി മാരനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.രജിനിഫൈഡ് ചിത്രമെന്ന് എല്ലാവരും ഒറ്റ കാഴ്ചയിൽ തന്നെ പറയുന്ന ചിത്രത്തിന് ആശംസകളുമായ് തമിഴിൽ നിന്നും കേരളത്തിൽ നിന്നും യുവതാരങ്ങൾ ഉൾപ്പെടെ ഒരുപാട് സിനിമാ പ്രവർത്തകർ എത്തിയിരുന്നു.


webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.