[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Video SongsVideos

അജിത്തിന്റെ മാസ് പ്രകടനുവുമായ് വിശ്വാസത്തിലെ തൂക്കും ദുരൈ തീം മ്യൂസിക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു..!

പൊങ്കലിന് റിലിസ് ചെയ്ത അജിത്ത് കുമാർ ചിത്രമായ വിശ്വാസത്തിലെ തീം മ്യൂസിക്ക് വീഡിയോ ഇന്നലെ പുറത്തിറങ്ങി. ചിത്രത്തിൽ രണ്ട് ഗെറ്റപ്പിൽ എത്തുന്ന അജിത്തിന്റെ കിടിലം എൻട്രികളും മാസ് പെർഫോമൻസുകളും ചേർന്ന കളർഫുൾ വിഷ്വൽസാണ് തീം മ്യൂസിക്കിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കോമഡിയും ആക്ഷനും എല്ലാ ചേർത്തൊരുക്കിയ ചിത്രം ഇതിനോടകം തിയറ്റുകൾ കീഴടക്കിയിരുന്നു.

സംവിധായകൻ ശിവയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ശിവയും അജിത് കുമാറും ഒന്നിക്കുന്ന നാലാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഡി.ഇമനാണ് ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ മികച്ചവയാണ്. അജിത്തിന്  നായികയായ് എത്തിയിരിക്കുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്, ജഗപതി ബാബുവാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കേരളത്തിലും ചിത്രത്തിന് വലിയ സ്വികരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

രജിനി ചിത്രം പേട്ടയ്ക്കൊപ്പം തിയറ്ററിൽ എത്തിയ വിശ്വാസവും നല്ല റിപ്പോർട്ടുകൾ ഏറ്റ് വാങ്ങിയാണ് വിജയക്കുതിപ്പ് തുടരുന്നത്. വിവേക്, തമ്പി രമയ്യ,യോഗി ബാബു, റോബോ ശങ്കർ, കോവയി സരള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനയതേക്കാൾ. ചിത്രത്തിന്റെ മനോഹര വിഷ്വൽസ് ഒരുക്കിയിരിക്കുന്നത് വെട്രിയുടെ ക്യാമറ കണ്ണുകളാണ്, റൂബ നാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

പൊങ്കൽ കുടുംബങ്ങൾക്കും അജിത്ത് കുമാർ ആരാധകർക്കും ഒരുപ്പൊലെ ആഘോഷമാക്കാവുന്ന രീതിയിൽ ചിത്രികരിച്ചിരിക്കുന്ന ചിത്രമാണ് വിശ്വാസം.സെന്തിൽ ത്യാഗരാജനും, അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത് മുളക്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളക് പാടമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.