[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തലൈവർ ചിത്രം പേട്ടയെ പുകഴ്ത്തി മലയാളി യുവതാരങ്ങൾ


രജനി ചിത്രം പേട്ട സിനിമാ ലോകത്തെ ആവേശത്തിലാക്കി മുന്നേറുകയാണ്. ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് എല്ലാ സെന്റെറിൽ നിന്നും ലഭിക്കുന്നത്.ചിത്രത്തിൽ രജിനി കാന്തിന്റെ പ്രകടനത്തെ കണ്ട് വാനോളം പുകഴ്ത്തുകയാണ് മലയാളത്തിൽ നിന്നും യുവതാരങ്ങൾ.ഒരുപാട് നാളുകൾക്ക് ശേഷം രജിനികാന്ത് ചിത്രങ്ങൾക്ക് വേണ്ട എല്ലാ വിധ ടിപ്സുകളും ചേർന്ന ഒരു ചിത്രം കണ്ട സന്തോഷത്തിലാണ് താരങ്ങൾ. വിനീത് ശ്രീനിവാസൻ, സംവിധായകൻ അരുൺ ഗോപി ,നടന്മാരായ അജു വർഗീസ്, നീരജ് മാധവ് തുടങ്ങിയവരാണ് സോഷ്യൽ മീഡിയയിലൂടെ പേട്ടയുടെ വിശേഷങ്ങൾ അറിയിച്ചത്.

ചിത്രത്തിൽ രജിനികാന്ത് എന്ന നടന്റെ സ്റ്റൈലും ,മാസ്സും എല്ലാം നിറഞ്ഞ് ചിത്രം ശരിക്കും ഒരു രജിനിഫൈഡ് ചിത്രമാണെന്നാണ് താരങ്ങളുടെ അഭിപ്രായം. വിജയ് സേതുപതി, നവാസുദ്ധിൻ സിദ്ധിഖ്, ബോബി സിംഹ, ശശികുമാർ, തൃഷ,സിമ്രാൻ തുടങ്ങിയവർക്കൊപ്പം മലയാളിതാരം മണികണ്ഠൻ ആചാരിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിലെ അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുകയാണ് താരങ്ങൾ.

രജനി കാന്തിനു വില്ലനായി മക്കൾ സെൽവൻ വിജയ് സേതുപതിയും, നവാസുധിൻ സിദ്ധിഖും തീയറ്ററിൽ ആവേശം ഒരുക്കുമ്പോൾ. രജനികാന്തിന്റെ കിടിലം പഞ്ച് ഡയലോഗുകളും  ഉശിരൻ ആക്ഷനും കൂടിചേർന്ന്  തീയറ്റർ പൂരപറമ്പിനു തുല്യം ആവുകയാണ്.മനോഹരമായ കാഴ്ച അനുഭവങ്ങൾ തരുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ തിരുവാണ്, അനിരുദ്ധ് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതവും സിനിമയിൽ ഹൈലൈറ്റായി എടുത്തു നിൽക്കുന്നു.സൺപിക്ചർസിന്റെ  ബാനറിൽ കലാനിധിമാരനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നതു.

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

2 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

2 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

2 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

4 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

5 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

5 days ago

This website uses cookies.