സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവും ഗായകനും, മലയാള സിനിമാ പ്രേമികളുടെ പ്രിയതാരവുമായ വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് അടുത്ത മാസമാണ് റിലീസ് ചെയ്യാൻ പോകുന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രമോഷൻ വീഡിയോകൾ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ഇപ്പോഴിതാ ഇതിന്റെ ട്രെയ്ലറും വലിയ കയ്യടി നേടുകയാണ്. ഹാസ്യത്തിനും ത്രില്ലിനും പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഈ ട്രൈലെർ നൽകുന്നത്. വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന വക്കീലിന്റെ, കരിയറിൽ വിജയിക്കാനുള്ള ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ട്രൈലെർ പറയുന്നത്. ഒരു ലീഗൽ കോമഡി എന്നോ കോമഡി ത്രില്ലറെന്നോ വിശേഷിപ്പിക്കാവുന്ന ഈ ചിത്രം രചിച്ചത് സംവിധായകനും വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ്.
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയി നിർമ്മിക്കുന്ന ചിത്രം എഡിറ്റർ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. സുരാജ് വെഞ്ഞാറുംമൂട്, ജഗദീഷ്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിശ്വജിത്ത് ഒടുക്കത്തിലും എഡിറ്റ് ചെയ്തിരിക്കുന്നത് നിധിൻരാജ് ആരോളും അഭിനവ് സുന്ദർ നായകുമാണ്. സിബി മാത്യു അലക്സാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.