സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു ഒരുക്കിയ ചിത്രങ്ങളിലൊന്നാണ് ചങ്ക്‌സ്. ബാലു വർഗീസ്, ഹണി റോസ്, ധർമജൻ ബോൾഗാട്ടി, വിശാഖ് നായർ, ഗണപതി, ലാൽ, സിദ്ദിഖ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമർ ലുലു അണിയിച്ചൊരുക്കിയ ഒരു കളർ ഫുൾ ക്യാമ്പസ് ഫൺ ഫിലിം ആയിരുന്നു ചങ്ക്‌സ്. ഇപ്പോഴിതാ മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ മോൺസ്റ്റർ എന്ന വൈശാഖ് ചിത്രത്തിലെ പ്രകടനത്തിന് കയ്യടി നേടുന്ന നടി ഹണി റോസിനെ നായികയാക്കി ചങ്ക്‌സ് 2 വേണമെന്ന് പ്രേക്ഷകർ ആവശ്യപ്പെടുകയാണെന്ന് ഒമർ ലുലു പറയുന്നു. “ഒരുപാട് പേർ ഹണിറോസുമായി ചങ്ക്സ് 2 വേണം എന്ന് മെസേജ് അയയ്ക്കുന്നു. സന്തോഷം” , എന്നാണ് ഒമർ ലുലു തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത്. നേരത്തെ മോൺസ്റ്റർ എന്ന ചിത്രത്തെ പ്രശംസിച്ചു കൊണ്ട് ഒമർ ലുലു പോസ്റ്റ് ഇട്ടിരുന്നു.
“ഇപ്പോ അടുത്ത് ഫേസ്ബുക്കിൽ ഫാൻസ് തള്ളി മറിക്കുന്നത് കണ്ടിട്ട് ഞാന്‍ തീയേറ്ററിൽ പോയി കണ്ട് ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാൾ എത്രയോ നല്ല എന്റെർറ്റൈനെർ ആണ് ലാലേട്ടന്റെ മോൺസ്റ്റർ. ഹണി റോസ് ആൾസോ അടിപൊളി”, എന്നാണ് ഒമർ ലുലു കുറിച്ചത്. ചങ്ക്‌സ് 2 വരുന്നു എന്ന് നേരത്തെ ചില റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആക്ഷൻ സ്റ്റാർ ബാബു ആന്റണി നായകനായി എത്തുന്ന പവർ സ്റ്റാർ എന്ന ചിത്രമാണ് ഒമർ ലുലു സംവിധാനം ചെയ്ത് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും അഭിനയിക്കുന്ന ഈ ചിത്രം ഈ വർഷം ക്രിസ്മസ് റിലീസായി എത്തുമെന്നാണ് സൂചന. അന്തരിച്ചു പോയ പ്രശസ്ത രചയിതാവ് ഡെന്നിസ് ജോസഫാണ് ഈ ചിത്രം രചിച്ചത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.