പ്രശസ്ത മലയാള നായികാ താരം ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ കുമാരിയുടെ ടീസർ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ അവരെ അമ്പരിപ്പിക്കുന്ന ട്രൈലെറുമായി എത്തിയിരിക്കുകയാണ് കുമാരി ടീം. ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി എത്തിയിരിക്കുന്ന ഈ ട്രൈലെർ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും ഉയർത്തിയിരിക്കുകയാണ്. നാട്ടുവഴികളും സർപ്പക്കാവുകളും കോവിലകവും എല്ലാം ചേർന്ന് ഒരു ഭീതിപ്പെടുത്തുന്ന സൗന്ദര്യം പകർന്നു നൽകുന്ന ഒന്നായിരുന്നു ഇതിന്റെ ടീസറെങ്കിൽ ആ സൗന്ദര്യത്തെ, ആകാംഷയെ മറ്റൊരു തലത്തിലെത്തിക്കുന്ന ഒന്നാണ് ഇപ്പോൾ വന്നിരിക്കുന്ന ട്രൈലെർ. രണം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിർമ്മൽ സഹദേവ് ഒരുക്കിയ ഈ ചിത്രം ഒരു ഹൊറർ മൂഡിലുള്ള മിസ്റ്ററി ത്രില്ലറായിരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്.
പൃഥ്വിരാജ് സുകുമാരൻ അതിഥി വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തിന് ജീവൻ നൽകുന്നത് ഷൈൻ ടോം ചാക്കോയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ദി ഫ്രഷ് ലൈം സോഡാസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ജിജു ജോൺ, നിർമ്മൽ സഹദേവ്, ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, ഐശ്വര്യ ലക്ഷ്മി, പ്രിയങ്ക ജോസഫ്, മൃദുല പിനപാല, ജിൻസ് വർഗീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് സംവിധായകൻ നിർമ്മൽ സഹദേവ്, ഫസൽ ഹമീദ് എന്നിവരാണ്. സ്ഫടികം ജോർജ്, സുരഭി ലക്ഷ്മി, രാഹുൽ മാധവ്, സ്വാസിക എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് എബ്രഹാം ജോസഫ്, എഡിറ്റ് ചെയ്തത് ശ്രീജിത്ത് സാരംഗ്, സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് എന്നിവരാണ്. കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഇടയിലേക്ക് കടന്നു വരുന്ന കുമാരി എന്ന ടൈറ്റിൽ കഥാപാത്രമാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.