[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സിനിമയ്ക്കിടെയിലെ പ്രഭാസ് ആരാധരുടെ ആഘോഷം; തീയേറ്ററിൽ തീപിടിത്തം

ആന്ധ്രയിൽ നടൻ പ്രഭാസിന്റെ ആരാധകരുടെ ആവേശം അതിരു വിട്ടപ്പോൾ തീയേറ്ററിൽ തീ പിടിത്തം. കഴിഞ്ഞ ദിവസമാണ് പ്രഭാസ് തന്റെ ജന്മദിനം ആഘോഷിച്ചത്. പ്രഭാസിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ‘ബില്ല’ എന്ന ചിത്രത്തിന്‍റെ പ്രത്യേക ഷോയ്ക്ക് ഇടയിൽ നടന്ന പ്രഭാസ് ആരാധകരുടെ ആവേശവും ആഘോഷവും വലിയ തീപിടുത്തത്തിലാണ് കലാശിച്ചത്. ആന്ധ്രയിലെ ​കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററിലാണ് ഈ സംഭവം അരങ്ങേറിയത്. താഡപള്ളിഗുഡെത്തെ വെങ്കടരമണ തിയേറ്ററിൽ പ്രഭാസിന്‍റെ ആരാധര്‍ക്ക് വേണ്ടിയാണ് ഇന്നലെ ബില്ല എന്ന ചിത്രം റീ റിലീസ് ചെയ്തത്. ഈ ചിത്രത്തിലെ പ്രഭാസിന്റെ ഇന്‍ട്രോ സീന്‍ വന്നപ്പോൾ, ആവേശം മൂത്ത ആരാധകർ സ്ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിക്കുകയായിരുന്നു. പക്ഷെ അതിൽ നിന്ന് തീയേറ്ററിൽ തീ പടരുകയാണുണ്ടായത്. തീ പടന്നതോടെ അകത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപെടുകയായിരുന്നു.

അവസാനം ചില പ്രഭാസ് ആരാധകരുടെ സഹായത്തോടെ തീയറ്റര്‍ ജീവനക്കാര്‍ തീയണച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും ഈ സംഭവത്തിന്റെ വീഡിയോ പ്രശസ്ത ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. തീപിടിത്തത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രഭാസ് ആരാധകര്‍ക്ക് ഭ്രാന്താണ് എന്ന കുറിപ്പോടെയാണ് ഇതിന്റെ വീഡിയോ റാം ഗോപാൽ വർമ്മ പങ്ക് വെച്ചത്. ഏതായാലും വലിയ രീതിയിലാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജന്മദിനം ആരാധകരും സിനിമാ ലോകവും ആഘോഷിച്ചത്. ഓം റൗട്ട് ഒരുക്കിയ ബ്രഹ്മാണ്ഡ ചരിത ചിത്രമായ ആദി പുരുഷ്, കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ എന്നിവയാണ് പ്രഭാസിണ്റ്റെ ഇനി വരാനുള്ള റിലീസുകൾ.

webdesk

Recent Posts

ടർബോ മോഡ് ഓൺ; നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു; ടർബോ ജോസ് വരുന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം…

19 hours ago

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ നീക്കത്തിൽ പരാതിക്കാരന് തിരിച്ചടി. നടപടിക്ക് കോടതി സ്റ്റേ

"മഞ്ഞുമ്മൽ ബോയ്സ്" നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ…

19 hours ago

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

6 days ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

6 days ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

1 week ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

1 week ago

This website uses cookies.