തെലുങ്ക് യുവ താരം വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിഗർ. പാൻ ഇന്ത്യൻ ചിത്രമായി ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഈ വർഷം ആഗസ്റ്റ് മാസത്തിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ പോസ്റ്ററുകൾ, ലിഗർ ഹണ്ട് തീം ലിറിക്കൽ ടീസർ എന്നിവയെല്ലാം നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിലെ ഏറ്റവും പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അക്‌ടി പക്ഡി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് ഭാസ്‌കർഭട്ല രവികുമാർ, മൊഹ്‌സിൻ ഷെയ്ഖ്, അസീം ദയാനി എന്നിവർ ചേർന്നാണ്. ലിജോ ജോർജ്- ഡി ജെ ചേട്ടാസ് സംഗീതമൊരുക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ് കുൽക്കർണി, രമ്യ ബെഹ്റ എന്നിവർ ചേർന്നാണ്. മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. നായകൻ വിജയ് ദേവരകൊണ്ട, നായികാ വേഷം ചെയ്യുന്ന അനന്യ പാണ്ഡെ എന്നിവരുടെ കിടിലൻ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.
ബോക്സിങിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അത്കൊണ്ട് തന്നെ ബോക്സിങ് ഇതിഹാസമായ മൈക്ക് ടൈസനും ഇതിൽ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജൊഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, പുരി ജഗനാഥ്, അപൂർവ മെഹ്ത, ചാർമി കൗർ എന്നിവർ ചേർന്നാണ്. സംവിധായകൻ തന്നെ രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിഷ്ണു ശർമ, എഡിറ്റ് ചെയ്യുന്നത് ജുനൈദ് സിദ്ദിഖി എന്നിവരാണ്. രമ്യ കൃഷ്ണൻ, റോണിത് റോയ്, അലി ബാഷ, മകരന്ധ് ദേശ്പാണ്ഡെ, വിഷു റെഡ്‌ഡി, അബ്ദുൽ ഖാദിർ അമിൻ എന്നിവരും ലിഗറിന്റെ താരനിരയിലുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.