[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആക്രമിക്കപ്പെട്ട നടിക്കൊപ്പം; നേരിട്ട് തന്നെ കാര്യങ്ങൾ അറിഞ്ഞിരുന്നെന്നു പൃഥ്വിരാജ്

താൻ പണ്ടും ഇപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ ആവർത്തിച്ചു വ്യക്തമാക്കുന്നു. കടുവ സിനിമയുടെ പ്രചരണാർത്ഥം തിരുവനന്തപുരത്തു വെച്ച് നടത്തിയ പത്ര സമ്മേളനത്തിലാണ് പൃഥ്വിരാജ് തന്റെ നയം ഒരിക്കൽ കൂടി വ്യക്തമാക്കിയത്. അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും അത്കൊണ്ട് തന്നെ നടിയില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ അറി‍ഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. വിജയ് ബാബു അമ്മ യോഗത്തിൽ പങ്കെടുത്തതിൽ അഭിപ്രായം പറയാന്‍ താൻ ആളല്ലെന്നും ആ യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. സംഘടനയുടെ അത്തരം കാര്യങ്ങളെ കുറിച്ച് തനിക്കു പറയാൻ സാധിക്കില്ലെന്ന് പറഞ്ഞ പൃഥ്വിരാജ്, അമ്മ സംഘടന ചാരിറ്റബിൾ സൊസൈറ്റി ആയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും, രജിസ്‌ട്രേഷൻ മാറ്റുന്നത് വരെ അതങ്ങനെ തുടരുമെന്നും വിശദീകരിച്ചു. ഇടവേള ബാബു അമ്മ ഒരു ക്ലബ് ആണെന്ന നിലയിൽ നടത്തിയ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പൃഥ്വിരാജ് ഇങ്ങനെ പ്രതികരിച്ചത്.

അക്രമിക്കപ്പെട്ട നടിക്കൊപ്പം ഒട്ടേറെ ചിത്രങ്ങൾ ചെയ്തിട്ടുണ്ടെന്നും, ആ സുഹൃത് ബന്ധം ഉള്ളത് കൊണ്ട് തന്നെ അവർക്കു സംഭവിച്ച കാര്യങ്ങൾ നേരിട്ട് തന്നെ താൻ അറിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ പൃഥ്വിരാജ്, അവള്‍ക്കൊപ്പമാണ് താനെന്നും, അവരുടെ യാത്രയില്‍ താൻ മാത്രമല്ല, അവരോടൊപ്പം വര്‍ക്ക് ചെയ്ത എല്ലാവരും ഒപ്പമുണ്ടാകുമെന്നും പറയുന്നു. കടുവയിലെ വിവാദ രംഗങ്ങള്‍ നീക്കുമെന്നും ഈ പത്ര സമ്മേളനത്തിൽ പൃഥ്വിരാജ് അറിയിച്ചു. തങ്ങൾക്കു ഒരു തെറ്റ് സംഭവിച്ചതാണെന്നും അതിനു മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പ്രസ് മീറ്റിൽ വിശദീകരിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ കടുവയിലെ ഒരു ഡയലോഗ് വലിയ വിവാദമായി മാറിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

24 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

24 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.