[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

റോളക്‌സ് മനസില്‍ നിന്നും പോകുന്നില്ല;അഭിനന്ദനവുമായി കെ ജി എഫ് സംവിധായകൻ

ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു. നാനൂറു കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ഈ ചിത്രം ഈ കഴിഞ്ഞ ജൂലൈ എട്ടിനാണ് ഒടിടി റിലീസായി ഡിസ്‌നി ഹോട്ട് സ്റ്റാറിൽ എത്തിയത്. ഒടിടിയിൽ വന്നതിനു ശേഷവും ചിത്രത്തിന് പ്രശംസകൾ വരികയാണ്. ഇപ്പോൾ വിക്രമിനെ പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുന്നത്, കെ ജി എഫ് സീരിസ് ഒരുക്കി ജനപ്രിയനായ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ്. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ ഒരുമിച്ച് കാണാന്‍ സാധിക്കുക എന്നത് ഒരു വിരുന്നാണെന്നു അദ്ദേഹം പറയുന്നു. സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രം ഇപ്പോഴും മനസ്സില്‍ നിന്ന് പോകുന്നില്ല എന്നും ട്വിറ്റെറിൽ കുറിച്ച അദ്ദേഹം, അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തെയും അന്‍പറിവിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയെയും അഭിനന്ദിച്ചിട്ടുണ്ട്.

ഈ ചിത്രത്തിൽ അതിഥി വേഷത്തിലാണ് സൂര്യ എത്തിയത്. ഇനി വിക്രം 3 എന്ന ചിത്രത്തിൽ ഈ കഥാപാത്രമായി മുഴുനീള വേഷത്തിലാണ് സൂര്യ എത്തുക. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ നരേയ്ന്‍, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായാണ് അദ്ദേഹം വിക്രം ഒരുക്കിയത്. ലോകേഷും രത്ന കുമാറും ചേർന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഗിരീഷ് ഗംഗാധരനും എഡിറ്റ് ചെയ്തിരിക്കുന്നത് ഫിലോമിൻ രാജുമാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്ന് ഇനി വരാനുള്ളത് വിക്രം 3 കൂടാതെ, കാർത്തി നായകനായ കൈതി 2 ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.