മലയാളത്തിന്റെ യുവ താരം ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയൻ കുഞ്ഞ്. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിൽ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സജിമോനാണ്. ഇതിന്റെ ട്രൈലെർ നേരത്തെ റിലീസ് ചെയ്യുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു സർവൈവൽ ത്രില്ലറായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്. മുപ്പതു വർഷങ്ങൾക്കു ശേഷം സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ മലയാളത്തിൽ സംഗീത സംവിധാനം നിർവഹിച്ച ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ചോലപ്പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. എ ആർ റഹ്‌മാന്റെ ഈണത്തിൽ വിജയ് യേശുദാസ് ആണ് ഈ ഗാനമാലപിച്ചിരിക്കുന്നത്.
1992ല്‍ പുറത്തിറങ്ങിയ യോദ്ധ എന്ന സൂപ്പർ ഹിറ്റ് മോഹൻലാൽ- സംഗീത് ശിവൻ ചിത്രത്തിലാണ് എ ആർ റഹ്മാൻ ഇതിനു മുൻപ് മലയാളത്തിൽ സംഗീത സംവിധാനം നിർവഹിച്ചത്. മലയൻ കുഞ്ഞ് കൂടാതെ, ഇനി വരാനുള്ള പൃഥ്വിരാജ്- ബ്ലെസി ചിത്രമായ ആട് ജീവിതത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നതും എ ആർ റഹ്മാൻ ആണ്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ തിരക്കഥ രചിച്ച മലയൻ കുഞ്ഞ് ജൂലൈ 22 നാണു റിലീസ് ചെയ്യാൻ പോകുന്നത്. മഹേഷ് നാരായണൻ ക്യാമറയും ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് അർജു ബെൻ ആണ്. രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൾ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.