തെലുങ്ക് സൂപ്പർ താരം നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രമാണ് ദി ഗോസ്റ്റ്. പ്രവീണ്‍ സട്ടരു ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രം ബിഗ് ബഡ്ജറ്റിലൊരുക്കിയ ആക്ഷൻ ത്രില്ലറാണെന്നു ഇതിന്റെ ടീസർ നമ്മുക്ക് കാണിച്ചു തരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പ്രണയ ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. നാളെ റിലീസ് ചെയ്യാൻ പോകുന്ന വേഗം എന്ന ഗാനത്തിന്റെ പ്രോമോ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. നാഗാർജുനയുടേയും നായികയായ സോണൽ ചൗഹാന്റേയും പ്രണയ രംഗങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. അതീവ ഗ്ലാമറസ്സായാണ് സോണൽ ചൗഹാൻ ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ഈ പ്രോമോ വീഡിയോ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. കൃഷ്ണ മദിനേനി വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലൻ, രമ്യ ബെഹ്റ എന്നിവരാണ്.
ഭരത്- സൗരഭ് ടീം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത് സീസറാണ്. മലയാളി താരം അനിഖ സുരേന്ദ്രൻ, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വൈഷ്‍ണവി ഗനത്ര എന്നിവരും വേഷമിട്ട ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ വെങ്കിടേശ്വര സിനിമാസ്, നോർത്ത് സ്റ്റാർ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ സുനിൽ നാരംഗ്, പുസ്ക്ർ റാം മോഹൻ റാവു, ശരത് മാരാർ എന്നിവർ ചേർന്നാണ്. മുകേഷ് ജി ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ധര്‍മേന്ദ്രയാണ്. വിക്രം ഗാന്ധിയെന്ന കഥാപാത്രമായാണ് നാഗാര്‍ജുന ഇതിലഭിനയിച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.