[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കൊത്ത് ഇന്ന് മുതൽ; വമ്പൻ തിരിച്ചു വരവിനൊരുങ്ങി സിബി മലയിൽ

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ സിബി മലയിൽ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ കൊത്ത് ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. ഒരു വലിയ ഇടവേളയ്ക്കു ശേഷമാണു സിബി മലയിൽ ഒരു ചിത്രവുമായി വരുന്നത്. അത്കൊണ്ട് തന്നെ വലിയ ഒരു തിരിച്ചു വരവിനു കൂടിയൊരുങ്ങിയാണ് കൊത്തുമായി അദ്ദേഹമെത്തുന്നത്. ആസിഫ് ആലിയ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഹേമന്ത് കുമാറാണ്. വടക്കൻ കേരളത്തിന്റെ രാഷ്ട്രീയ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകിയത്. ആക്ഷനും പകയും പ്രതികാരവും രാഷ്ട്രീയവും ചോരക്കളിയും നിറഞ്ഞ ഒരു പക്കാ പൊളിറ്റിക്കൽ ഡ്രാമ ത്രില്ലറാണ് കൊത്ത് എന്ന ഫീലാണ് സൂപ്പർ ഹിറ്റായി മാറിയ ഇതിന്റെ ട്രൈലെർ പ്രേക്ഷകർക്ക് പകർന്നു കൊടുത്തത്.

കണ്ണൂരിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. അയ്യപ്പനും കോശിയും, നായാട്ട് എന്നീ ചിത്രങ്ങളാണ് ഇവർ മുൻപ് നിർമ്മിച്ചത്. ആസിഫ് അലിക്കൊപ്പം റോഷൻ മാത്യു, രഞ്ജിത്, സുദേവ് നായർ, വിജിലേഷ്, ശ്രീലക്ഷ്മി തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. പ്രശാന്ത് രവീന്ദ്രന്‍ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് റതിന്‍ രാധാകൃഷ്‍ണന്‍, ഇതിനു വേണ്ടി ഗാനങ്ങളൊരുക്കിയത് കൈലാസ് മേനോൻ, പശ്‌ചാത്തല സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് എന്നീ സാങ്കേതിക പ്രവർത്തകരാണ്. ഹേമന്ത് കുമാർ ഒരുക്കിയ കുരുത്തി എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

24 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

24 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.