[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

നാഗാർജുന- സോണൽ ചൗഹാൻ പ്രണയ രംഗങ്ങളുമായി ദി ഗോസ്റ്റ് വരുന്നു; വേഗം സോങ് വീഡിയോ പ്രോമോ കാണാം

തെലുങ്ക് സൂപ്പർ താരം നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രമാണ് ദി ഗോസ്റ്റ്. പ്രവീണ്‍ സട്ടരു ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രം ബിഗ് ബഡ്ജറ്റിലൊരുക്കിയ ആക്ഷൻ ത്രില്ലറാണെന്നു ഇതിന്റെ ടീസർ നമ്മുക്ക് കാണിച്ചു തരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പ്രണയ ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. നാളെ റിലീസ് ചെയ്യാൻ പോകുന്ന വേഗം എന്ന ഗാനത്തിന്റെ പ്രോമോ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. നാഗാർജുനയുടേയും നായികയായ സോണൽ ചൗഹാന്റേയും പ്രണയ രംഗങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. അതീവ ഗ്ലാമറസ്സായാണ് സോണൽ ചൗഹാൻ ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ഈ പ്രോമോ വീഡിയോ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. കൃഷ്ണ മദിനേനി വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലൻ, രമ്യ ബെഹ്റ എന്നിവരാണ്.

ഭരത്- സൗരഭ്‌ ടീം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത് സീസറാണ്. മലയാളി താരം അനിഖ സുരേന്ദ്രൻ, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വൈഷ്‍ണവി ഗനത്ര എന്നിവരും വേഷമിട്ട ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ വെങ്കിടേശ്വര സിനിമാസ്, നോർത്ത് സ്റ്റാർ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ സുനിൽ നാരംഗ്, പുസ്ക്ർ റാം മോഹൻ റാവു, ശരത് മാരാർ എന്നിവർ ചേർന്നാണ്. മുകേഷ് ജി ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ധര്‍മേന്ദ്രയാണ്. വിക്രം ഗാന്ധിയെന്ന കഥാപാത്രമായാണ് നാഗാര്‍ജുന ഇതിലഭിനയിച്ചിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

22 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

23 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.