പ്രശസ്ത സംവിധായകൻ ഒമർ ലുലു ഒരുക്കിയ നാലാമത്തെ ചിത്രമായ ധമാക്ക ജനുവരി ആദ്യ വാരം റിലീസ് ചെയ്യാൻ പോവുകയാണ്. ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തു കഴിഞ്ഞു. ഇന്ന് വൈകുന്നേരം ഏഴു മണിക്ക് റിലീസ് ചെയ്ത ഈ ട്രൈലെർ പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുകയാണ്. ചിരിയും ത്രില്ലും പ്രണയവും എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറാണ് ഒമർ ലുലു ഇത്തവണ നമ്മുടെ മുന്നിൽ എത്തിക്കാൻ പോകുന്നതെന്ന സൂചനയാണ് ഈ ട്രൈലെർ തരുന്നത്.
ഹാപ്പി വെഡിങ്സ്, ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നീ മൂന്നു ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു ഒരുക്കിയ ഈ ചിത്രത്തിൽ അരുൺ, നിക്കി ഗൽറാണി, മുകേഷ്, ഉർവശി , ധർമജൻ ബോൾഗാട്ടി എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇന്നസെന്റ്, സലിം കുമാർ, ഹാരിഷ് കണാരൻ, സാബുമോൻ. ശാലിൻ സോയ, നൂറിന് ശരീഫ് എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്.
മുകേഷ്, ഉർവശി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകൻ ആയാണ് അരുൺ ഇതിൽ പ്രത്യക്ഷപ്പെടുന്നത്. അവന്റെ കല്യാണവും അതിനെ തുടർന്ന് അവരുടെ ലൈഫിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുക എന്ന് ഇതിന്റെ ട്രൈലെർ പറയുന്നു.
ഗോപി സുന്ദർ ഈണം നൽകിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സൂപ്പർ ഹിറ്റാണ്. എം കെ നാസർ ആണ് ഈ എന്റർടൈനേർ നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ സിനോജ് പി അയ്യപ്പൻ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദിലീപ് ഡെന്നിസ് ആണ്. സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരൺ ലാൽ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കഥ രചിച്ചത് സംവിധായകൻ ഒമർ ലുലു തന്നെയാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.