[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഒരു ഗാനരഗത്തിനായി മാത്രം ഒരു കോടി; മൈ സാന്റായിലെ ബ്രഹ്മാണ്ഡ ഗാനമിതാ

മലയാളി സിനിമാ പ്രേക്ഷകർക്ക് ഇത്തവണത്തെ ക്രിസ്മസ് ഉത്സവമാക്കി തീർത്തു കൊണ്ടാണ് ജനപ്രിയ നായകൻ ദിലീപ് കഴിഞ്ഞ ദിവസം തന്റെ മൈ സാന്റാ എന്ന ചിത്രവുമായി എത്തിയത് . ദിലീപിനെ നായകനാക്കി ഹിറ്റ് സംവിധായകൻ സുഗീത് ഒരുക്കിയ ഈ ഫാമിലി എന്റെർറ്റൈനെർ ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയെടുത്തു കൊണ്ട് തീയേറ്ററുകളിൽ മുന്നേറുകയാണ്. ദിലീപ് ഒരു ക്രിസ്മസ് അപ്പൂപ്പനായി എത്തുന്ന ഈ ചിത്രം ഒരു ഫാന്റസി ചിത്രം എന്ന നിലയിലും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഏഴു വയസുള്ള ഒരു പെൺകുട്ടിയും സാന്താ ക്ലോസും തമ്മിൽ ഉള്ള ബന്ധമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്.

ഇപ്പോഴിതാ ഒരു കോടി രൂപ ബഡ്ജറ്റിൽ ചിത്രീകരിച്ച ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സാന്റാ ക്ലോസിനൊപ്പം ഐസ എന്ന് പേരുള്ള കൊച്ചു പെൺകുട്ടി നടത്തുന്ന ഒരു അത്ഭുത യാത്രയാണ് ഈ ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.വി എഫ് എക്സ്ഉം രസകരമായ വരികളും മനോഹരമായ ഈണവും ഈ ഗാനത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കുന്നു. ഫൈസൽ അലി ഒരുക്കിയ ഗംഭീര ദൃശ്യങ്ങൾ ആണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അതോടൊപ്പം ദിലീപ്, ബാലതാരം ഐസ എന്നിവരുടെ പ്രകടനം കൂടിയായപ്പോൾ ഓ ബുള്ളെമ എന്ന് തുടങ്ങുന്ന ഈ ഗാനം അതിമനോഹരമായി മാറി.

നവാഗതനായ ജെമിൻ സിറിയക് തിരക്കഥ രചിച്ച ഈ ചിത്രം വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ൻമെന്റ്സ് എന്ന പുതിയ ബാനറിൽ സംവിധായകൻ സുഗീത്, പ്രശസ്ത രചയിതാവ് നിഷാദ് കോയ, അജീഷ് ഒ.കെ സാന്ദ്ര മരിയ ജോസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ദിലീപിനൊപ്പം ഒരു വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രം കോമെഡിയും ഫാന്റസിയും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം ചേർന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്.

വിദ്യ സാഗർ സംഗീതം പകർന്ന ഗാനങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. സണ്ണി വെയ്ൻ, സിദ്ദിഖ്, സായി കുമാർ, അനുശ്രീ, ധർമജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ തുടങ്ങിയവർ ആണ് ഇതിന്റെ താര നിരയിൽ ഉള്ള പ്രമുഖ നടീനടന്മാർ. കാർത്തിക്, ഹന്നാ രജി എന്നിവർ ചേർന്ന് ആലപിച്ച ഓ ബുള്ളെമ എന്ന ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് വർമ്മ ആണ്

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.