മലയാളത്തിന്റെ യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിന്റെ ട്രയ്ലർ പ്രേക്ഷക ശ്രദ്ധ നേടുന്നു. ഡോക്ടർ ബിജു സംവിധാനം ചെയ്ത ഈ ചിത്രം എസ്റ്റോണിയയിൽ നടക്കുന്ന 27 ആം ടാലിൻ ബ്ലാക്ക് നൈറ്റ്‌സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ ഈ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രമാണ് അദൃശ്യജാലകങ്ങൾ. ടോവിനോ തോമസിന്റെ ഞെട്ടിക്കുന്ന മേക്കോവർ ആണ് ഈ ചിത്രത്തിന്റെ ഒരു ഹൈലൈറ്റ്. അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ യുവനടൻ കാഴ്ച്ചവെച്ചിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രയ്ലർ നമ്മുക്ക് നൽകുന്നത്. നിമിഷ സജയൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.
മൈത്രി മൂവി മേക്കേഴ്‌സ്, ടോവിനോ തോമസ് പ്രൊഡക്ഷൻസ്, എല്ലനാർ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ടോവിനോ തോമസിന്റെ ലുക്ക് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ നടന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഇതിൽ കാണാൻ സാധിക്കുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന് ശേഷം ടോവിനോ തോമസ്- നിമിഷ സജയൻ ടീം ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയാണിത്. ഒട്ടേറെ ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയെടുത്തിട്ടുള്ള ചിത്രങ്ങൾ ഒരുക്കിയ ഡോക്ടർ ബിജുവിനൊപ്പം ടോവിനോ തോമസ് ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ തന്നെ ഈ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. അദൃശ്യജാലകങ്ങൾ തീയേറ്റർ റിലീസ് ചെയ്യുന്ന തീയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
This website uses cookies.