[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ; റിലീസ് തീയതി ഉടൻ.

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ജിയോ ബേബി ഒരുക്കിയ കാതൽ എന്ന ചിത്രം കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, നവംബർ അവസാനമോ ഡിസംബർ ആദ്യമോ ഈ ചിത്രം റിലീസ് ചെയ്യും. തീയേറ്റർ റിലീസ് ആണോ നേരിട്ടുള്ള ഒടിടി റിലീസാണോ കാതൽ എന്നുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ജിയോ സിനിമയിൽ നേരിട്ടുള്ള ഒടിടി റിലീസായി ഇതെത്തുമെന്നുള്ള ചില റിപ്പോർട്ടുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഏതായാലും റിലീസിന് മുൻപ് ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലായിരിക്കും ഈ ചിത്രത്തിന്റെ പ്രീമിയർ നടക്കുക എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. നവംബർ അവസാന വാരമാണ് ഗോവയിൽ ഫിലിം ഫെസ്റ്റിവൽ നടക്കുക. കാതൽ റിലീസ് ചെയ്തതിന് ശേഷം തിരുവനന്തപുരത്തു വെച്ച് നടക്കുന്ന കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ഈ ചിത്രം പ്രദർശിപ്പിക്കുമെന്ന് സൂചനയുണ്ട്.

രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായികാ വേഷം ചെയുന്നത് ജ്യോതികയാണ്. പ്രിയദർശൻ ഒരുക്കിയ രാക്കിളിപ്പാട്ട്, ടി കെ രാജീവ് കുമാർ ഒരുക്കിയ സീതാകല്യാണം എന്നീ ചിത്രങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിൽ ചെയ്ത ചിത്രമാണ് കാതൽ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സാലു കെ തോമസ്, എഡിറ്റിംഗ് നിർവഹിച്ചത് ഫ്രാൻസിസ് ലൂയിസ്, സംഗീതം പകർന്നത് മാത്യൂസ് പുളിക്കൻ എന്നിവരാണ്. മാത്യു ദേവസ്സി എന്നാണ് ഇതിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.