പ്രേമം എന്ന മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ചിത്രത്തിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം തോബാമ റിലീസിന് ഒരുങ്ങുകയാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരു ട്രിപ്പ് സോങാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.പായുന്നു മേലെ എന്ന് തുടങ്ങിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മുൻനിര ഗായകന്മാരിൽ ഒരാളായ ബെന്നി ഡയാലാണ്. ബെന്നി ഡയാലിനൊപ്പം അമൽ, രശ്മി, രാഗേഷ് മുരുകേശൻ തുടങ്ങിയവരും ഗാനം ആലപിച്ചിരിക്കുന്നു. യാത്രയാണ് ഗാനത്തിന് പ്രമേയം. സൗഹ്രദ ബന്ധം ചിത്രത്തിലെ ഗാനത്തിലൂടെ കാണിക്കുന്നു. മികച്ച വിഷ്വൽസ് ചിത്രത്തിലെ ഗാനത്തിന് മികവ് തരുന്നു.
നവാഗതനായ മൊഹ്സിൻ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേമത്തിലൂടെ സുപരിചിതനായ കൃഷ്ണ ശങ്കർ, സിജു വിത്സൺ, ശബരീഷ്, രാജേഷ് ശർമ്മ, ശ്രീലക്ഷ്മി, അഷ്‌റഫ്, നിസ്താർ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അശ്വതിയും മൊഹ്സിന് കാസിമും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. സുനോജ് വേലായുധൻ ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കൽ സിനിമാസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ടും അൽഫോണ്സ് പുത്രനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രേമം ടീം വീണ്ടും ഒന്നിച്ചെത്തുന്നു എന്നത് കൊണ്ട് തന്നെ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ് ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.