[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

5 നായികമാരുമായി ഒരു മലയാള ചിത്രം; സസ്പെൻസ് ത്രില്ലർ ചിത്രം സ്‌കൂൾ ഡയറീസ് റിലീസിന് ഒരുങ്ങുന്നു..

അഞ്ച് നായികമാരുമായി ഒരു മലയാള ചിത്രം വരുന്നു സ്‌കൂൾ ഡയറീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏറ്റവുമധികം നായികമാരുമായി എത്തുന്ന ചിത്രം കൂടിയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ സ്കൂൾ കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ നായിക പ്രാധാന്യം നൽകി തന്നെയാണ് കഥയൊരുക്കിയിരിക്കുന്നത്. ഒരു സ്കൂളും അവിടുത്തെ അദ്ധ്യാപകരേയും കുട്ടികളെയും ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന വിദ്യാർത്ഥിയുടെ തിരോധാനവും അതിന്റെ അന്വേഷണവും അത്യന്തം സസ്പെൻസ് നിറഞ്ഞ വഴിയിലൂടെ പറയുകയാണ് ചിത്രത്തിൽ. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറുകളും ഗാനങ്ങളുമെല്ലാം തന്നെ ഇതിനോടകം വലിയ ശ്രദ്ധനേടിക്കഴിഞ്ഞു. മലയാളികളുടെ പ്രിയങ്കരനായ എം. ജി. ശ്രീകുമാറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് എം. ജി ശ്രീകുമാർ ആലപിച്ച ആദ്യഗാനം വലിയ ഹിറ്റാവുകയും ചെയ്തിരുന്നു.

നവാഗതനായ ഹാജ മൊയ്‌നു നവാഗതരായ നിരവധി താരങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ചിത്രമാണ് സ്കൂൾ ഡയറീസ്. ഹാജമൊയ്‌നു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്റണി, ബിസ്മിൻ ഷാ, സിദ്ധാർത്ഥ്, ഗോകുൽ തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്മാരാക്കി എത്തുന്നത്. അർച്ചന, യമുന, റിമ, ഇന്ദു തുടങ്ങിയവരാണ് നായിക വേഷത്തിൽ എത്തുന്നത്. മസ്കറ്റ് മൂവി മേക്കേഴ്സിന്റെ വേണ്ടി അൻവർ സാദത്ത് ചിത്രം നിർമ്മിച്ചിരിക്കുന്നു. സ്കൂൾ കഥപറയുന്ന ത്രില്ലർ ചിത്രത്തിൽ ആക്ഷനും ഏറെ പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജി. കെ നന്ദകുമാറാണ്. എഡിറ്റിംഗ് രാഹുൽ നിർമ്മിക്കുന്നു. ഒരു പുത്തൻ ക്യാംപസ് അനുഭവം തീർക്കാൻ ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

22 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

22 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.