[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

തരംഗമായി പ്രേമം ടീം വീണ്ടും; തൊബാമയിലെ മനോഹരമായ ആദ്യഗാനം പുറത്തിറങ്ങി..

പ്രേമം എന്ന മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ചിത്രത്തിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം തോബാമ റിലീസിന് ഒരുങ്ങുകയാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരു ട്രിപ്പ് സോങാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.പായുന്നു മേലെ എന്ന് തുടങ്ങിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മുൻനിര ഗായകന്മാരിൽ ഒരാളായ ബെന്നി ഡയാലാണ്. ബെന്നി ഡയാലിനൊപ്പം അമൽ, രശ്മി, രാഗേഷ് മുരുകേശൻ തുടങ്ങിയവരും ഗാനം ആലപിച്ചിരിക്കുന്നു. യാത്രയാണ് ഗാനത്തിന് പ്രമേയം. സൗഹ്രദ ബന്ധം ചിത്രത്തിലെ ഗാനത്തിലൂടെ കാണിക്കുന്നു. മികച്ച വിഷ്വൽസ് ചിത്രത്തിലെ ഗാനത്തിന് മികവ് തരുന്നു.

നവാഗതനായ മൊഹ്സിൻ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേമത്തിലൂടെ സുപരിചിതനായ കൃഷ്ണ ശങ്കർ, സിജു വിത്സൺ, ശബരീഷ്, രാജേഷ് ശർമ്മ, ശ്രീലക്ഷ്മി, അഷ്‌റഫ്‌, നിസ്താർ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അശ്വതിയും മൊഹ്സിന് കാസിമും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. സുനോജ് വേലായുധൻ ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കൽ സിനിമാസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ടും അൽഫോണ്സ് പുത്രനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രേമം ടീം വീണ്ടും ഒന്നിച്ചെത്തുന്നു എന്നത് കൊണ്ട് തന്നെ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ് ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

21 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

21 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.