മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബയോഗ്രാഫിക്കൽ പൊളിറ്റിക്കൽ ഡ്രാമ ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലർ എത്തി. ട്രെയിലർ കണ്ട സിനിമാ ലോകം അമ്പരന്ന് നോക്കി പോവുകയാണ്. ചിത്രത്തിൽ മൻമോഹൻ സിംഗായി എത്തുന്നത് അനൂപം ഖേറാണ്. ചിത്രത്തിൽ അഭിനയിക്കുന്നവരിലുണ്ടായിരിക്കുന്ന മേക്കോവർ ആരെയും അതിശയിപ്പിക്കുന്നതാണ്.
സഞ്ജയ് ബാറു എഴുതിയ ദ ആക്സിഡന്റ പ്രൈം മിനിസ്റ്റർ എന്ന ബുക്കിനെ അടിസ്ഥാനമാക്കിയാണ് വിജയ് രത്നാകർ ഗുട്ടെ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മയങ്ക് തിവാരി, വിജയ് രത്നാകർ ഗുട്ടെ, കാൾ ഡുന്നെ, ആദിത്യ സിൻഹ എന്നിവർ ചേർന്നാണ്.ജനുവരി 11ന് തിയറ്ററിലേയ്ക്കെത്തുന്ന ചിത്രം കോൺഗ്രസ് പാർട്ടിയുടെ രാഷ്ടിയ നിലപാടുകൾ വ്യക്തമാക്കുന്ന ചിത്രം കൂടിയാവും.
അനൂപം ഖേറിനൊപ്പം അക്ഷയ് ഖന്ന, സൂസന്നെ ബെർനെറ്റ്, ആഹാന കുമാർ, അർജുൻ മാതൂർ, വിപിൻ ശർമ്മ,ദിവ്യ സെതി തുടങ്ങിയവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വലിയ മുതൽ മുടക്കിൽ പുറത്തിറങ്ങുന്ന ചിത്രം രുദ്ര പ്രൊഡക്ഷൻ, ബോഹ്റ ബ്രോസ്, പെൻ ഇന്ത്യ ലിമിറ്റഡ് എന്നി ബാനറിൽ സുനിൽ ബോഹറ, ദവാൽ ജയന്തിലാൽ ഗാഥ, ബ്ലൂം’ ആർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ചേർന്നാണ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സച്ചിൻ ക്രിഷനും എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് പ്രവീൺ 14 KNL ആണ്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.