[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

മരണ മാസ്സ് ട്രൈലെറുമായി പേട്ട; തലൈവർക്കൊപ്പം മക്കൾ സെൽവനും..!

ലോകമെമ്പാടുമുള്ള സൂപ്പർ സ്റ്റാർ ആരാധകർ കാത്തിരുന്ന പേട്ട ട്രൈലെർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഒരു മരണ മാസ്സ് ട്രൈലെർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. വിന്റേജ് രജനികാന്തിനെ ആണ് നമ്മുക്ക് ട്രെയ്ലറിൽ കാണാൻ കഴിയുന്നത്. സൂപ്പർ സ്റ്റാറിനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയുടെയും ത്രസിപ്പിക്കുന്ന സാന്നിധ്യമാണ് ഈ ട്രെയ്ലറിന്റെ ഹൈലൈറ്റ് എന്ന് പറയാം. ബോബി സിംഹ, നവാസുദ്ധീന് സിദ്ദിഖി, സിമ്രാൻ, തൃഷ എന്നിവരും അഭിനയിക്കുന്ന ഈ മാസ്സ് എന്റെർറ്റൈനെർ പൊങ്കൽ റിലീസ് ആയി ജനുവരി പത്തിന് ലോകം മുഴുവൻ റിലീസ് ചെയ്യും.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ഗാനങ്ങൾ ഇതിനോടകം തന്നെ വമ്പൻ ഹിറ്റായി കഴിഞ്ഞു. തിരു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കിയത് പീറ്റർ ഹെയ്‌നും പേട്ട എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷനും ആണ്. കിടിലൻ ലുക്കിൽ ആണ് സൂപ്പർ സ്റ്റാർ രജനികാന്ത് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തലൈവരുടെ സ്റ്റൈലും ആക്ഷനും മാസ്സ് ഡയലോഗുകളും പാട്ടും നൃത്തവും എല്ലാം ഉൾപ്പെടുത്തിയ ഒരു പക്കാ മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ തന്നെയായിരിക്കും പേട്ട എന്ന സൂചന ട്രൈലെർ നൽകുന്നുണ്ട്. സൂപ്പർ സ്റ്റാറിന്റെ വില്ലൻ ആയാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ എത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ജിത്തു എന്ന കഥാപാത്രം ആയാണ് വിജയ് സേതുപതി ഇതിൽ എത്തുന്നത്. 


webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.