[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തലൈവർ തന്നെ പേരെടുത്ത് പറഞ്ഞപ്പോൾ വിറച്ച് പോയി: വിജയ് സേതുപതി

സൂപ്പർസ്റ്റാർ ചിത്രമായ പേട്ട പൊങ്കൽ റിലിസിനായ് ഒരുങ്ങുകയാണ്. ചിത്രത്തിൽ രജനിക്ക് വില്ലനായ് എത്തുന്നത് മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. കാർത്തിക് സുബ്ബ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം സൺ പിക്ചേർസിന്റെ ബാനറിൽ കലാനിധിമാരനാണ് നിർമ്മിക്കുന്നത്.

പേട്ടയുടെ ബ്രഹമാണ്ഡ ഓഡിയോ റിലീസ് വേദിയിൽ വെച്ച് രജനികാന്ത് വിജയ് സേതുപതിയെ മഹാനടികർ എന്ന് അഭിസംബോധന ചെയ്യുകയുണ്ടായ്.നിറഞ്ഞ ആരവങ്ങൾക്കൊണ്ട് അണിയറപ്രവർത്തകർ സൂപ്പർ സ്റ്റാറിന്റെ വാക്കുകളെ സ്വാഗതം ചെയ്തപ്പോഴും മക്കൾ സെൽവൻ പരിഭ്രമിച്ച് നിൽക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അദ്ധേഹം അങ്ങനെ പറഞ്ഞപ്പോൾ താൻ വിറച്ച് പോയെന്നും, അദ്ധേഹത്തെപ്പോലെ ഒരാളിൽ നിന്ന് ഇതുപോലെയുള്ള  വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നതെന്നും അദ്ധേഹം പറഞ്ഞു.

ചിത്രത്തിന്റെ അധികൃതർ ഇതിനോടകം പുറത്തുവിട്ടിരിക്കുന്ന  സ്റ്റില്ലുകൾക്കും, അനരുദ്ധിന്റ സംഗീതത്തിൽ പുറത്തിറങ്ങിയ പാട്ടുകൾക്കും ഏറ്റവും ഒടുവിലായ് ഇറങ്ങിയ മരണമാസ് ട്രെയിലറിനും ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. വമ്പൻ താരങ്ങളാൽ നിറഞ്ഞ പേട്ടയുടെ റിലീസിനായ് കാത്തിരിക്കുകയാണ് ഇപ്പോൾ സിനിമാ ലോകം.

ഒടുവിലായ് റിലീസ് ചെയ്ത  96, സീതക്കാതി എന്നീ വിജയ് സേതുപതി ചിത്രങ്ങൾ മികച്ച പ്രതികരണങ്ങൾ ഏറ്റ് വാങ്ങി തിയറ്ററുകളിൽ മുന്നേറുകയാണ്. സനൽ കളത്തിൽ സംവിധാനം ചെയ്യുന്ന മാർക്കോണി മത്തായി എന്ന ചിത്രത്തിൽ  ജയറാമിനൊപ്പം  മലയാള സിനിമയിലേയ്ക്കും  കാലെടുത്തുവെക്കാൻ പോവുകയാണ് അദ്ധേഹം.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.