[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ജനപ്രിയ തരംഗം;സോഷ്യൽ മീഡിയയിൽ ആഞ്ഞടിച്ച് ബാലൻ വക്കീൽ

ജനപ്രിയനായകൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന കോടതി സമക്ഷം ബാലൻ വക്കിലിന്റെ ടീസറിന് സോഷ്യൽ മീഡിയയിൽ ഗംഭീര വരവേൽപ്. 24 മണിക്കൂറിനുള്ളിൽ ടീസർ കണ്ടവരുടെ എണ്ണം 10 ലക്ഷം കഴിഞ്ഞു.പാസഞ്ചറിന് ശേഷം ദിലിപ് വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.വിക്കുള്ള കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്ന ദിലീപ് വീണ്ടും കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാനുള്ള വകയുമായാണ് എത്തുന്നതെന്ന് ടീസർ ദൃശ്യങ്ങൾ പറയുന്നു.

പ്രമുഖ ബോളിവുഡ് നിർമ്മാണ കമ്പനിയായ വയകോം 18 മോഷൻ പിക്ചേർസ് ചിത്രം നിർമ്മിച്ചു കൊണ്ട് മലയാളത്തിലേയക്ക് അരങ്ങേറുകയാണ്. പ്രിയാ ആനന്ദ്, മംമത മോഹൻദാസ്, പ്രയാഗ മാർട്ടിൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.കൂടാതെ സൈജു കുറുപ്പ്, അജു വർഗീസ്, ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

പുതുവർഷത്തിന്റെ ആദ്യം റിലിസിന് ഒരുങ്ങുന്ന ചിത്രം ആരാധകർക്കിടയിൽ വലിയ പ്രത്യാശയാണ് ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ തയ്യാറാവുന്ന ജനപ്രിയന്റ വലിയൊരു തിരിച്ചുവരവ് തന്നെയാകും ചിത്രം.കോടതി സമക്ഷം ബാലൻ വക്കീൽ കൂടാതെ പറക്കും പപ്പൻ, പ്രൊഫസർ ഡിങ്കൻ തുടങ്ങി ദിലീപ് ചിത്രങ്ങൾ  അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അഖിൽ ജോർജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീർ മുഹമ്മദ് നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും രാഹുൽ രാജും ചേർന്നാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.